താരങ്ങൾക്ക് വലുത് മറ്റു രാജ്യങ്ങളിലെ ക്ലബുകൾ; രാജ്യത്തിനായി കളിക്കണമെന്ന് യാചിക്കാൻ കഴിയില്ല -വെസ്റ്റിൻഡീസ് കോച്ച്

പ്രമുഖ താരങ്ങൾ രാജ്യത്തിനുവേണ്ടി കളിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുന്നതിൽ രോഷവും നിസ്സഹയായതയും പ്രകടിപ്പിച്ച് വെസ്റ്റിൻഡീസ് മുഖ്യ പരിശീലകൻ ഫിൽ സിമ്മൻസ്. ട്വന്റി 20 ലോകക്കപ്പ് അടുത്തിരിക്കെ മികച്ച ടീമിനെ സജ്ജമാക്കാൻ കഴിയാത്തതിലുള്ള നിരാശയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. സീനിയര്‍ താരങ്ങള്‍ ടീമിന്റെ ഭാഗമാകാന്‍ താൽപര്യപ്പെടുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

''ട്വന്റി 20 ലോകകപ്പ് അടുത്തുവരികയാണ്. വെസ്റ്റിൻഡീസിന് വേണ്ടി കളിക്കണമെന്ന് താരങ്ങളോട് യാചിക്കാൻ കഴിയില്ല. പലരും പണത്തിനു പിറകെ പായുകയാണ്. അവർക്ക് ദേശീയ ടീമിനേക്കാള്‍ വലുത് മറ്റ് രാജ്യങ്ങളിലുള്ള ക്ലബുകളാണ്. നിലവിലുള്ള ടീമിനെയും കൊണ്ട് ട്വന്റി 20 ലോകകപ്പ് കളിക്കാനാകില്ല. എല്ലാവരും വെസ്റ്റിൻഡീസിന് വേണ്ടി കളിക്കണമെന്നാണ് ആഗ്രഹം. രാജ്യത്തെക്കാൾ വലുതായി താരങ്ങള്‍ മറ്റ് ഫ്രാഞ്ചൈസികളെ കണ്ടാല്‍ എനിക്കൊന്നും ചെയ്യാനില്ല. വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ സ്വയം ലഭ്യമാക്കുമെന്ന് ഞാൻ കരുതുന്നു. ഇത് വേദനിപ്പിക്കുന്നു''- സിമ്മൻസ് പറഞ്ഞു.

ടീം താരസമ്പന്നമാണെങ്കിലും ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, ഓഷെയ്ൻ തോമസ്, എവിന്‍ ലൂയിസ് പോലുള്ള താരങ്ങളെല്ലാം ടീമിൽനിന്ന് വിട്ടുനിൽക്കുകയാണ്. ഷെൽഡൻ കോട്രെൽ, ഫാബിയൻ അലൻ, റോസ്റ്റൺ ചേസ് എന്നിവർ പരിക്കിലുമാണ്. ഇതിൽ നിരാശനായാണ് കോച്ച് പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്.

Tags:    
News Summary - I can’t beg people to play for West Indies -coach Simmons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.