Posted On
date_range Updated On
date_range ഞാൻ വേദനയിലാണ്; നിങ്ങളുടെ പ്രാർഥനകൾ വേണം, ആശുപത്രി കിടക്കയിൽ നിന്ന് ഷുഹൈബ് അക്തർ
ന്യൂഡൽഹി: ആശുപത്രിക്കിടക്കയിൽ നിന്നുള്ള വിഡിയോയുമായി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പ്രതികരണം. ശസ്ത്രക്രിയ പൂർത്തിയായതിന് പിന്നാലെയാണ് അക്തറിന്റെ പ്രതികരണം.
കഴിഞ്ഞ 11 വർഷമായി താൻ വേദന അനുഭവിക്കുകയാണെന്ന് അക്തർ വെളിപ്പെടുത്തിയിരുന്നു. തനിക്ക് കുറച്ചുകാലം കൂടി ക്രിക്കറ്റ് കളിക്കാൻ കഴിയുമായിരുന്നു. പക്ഷേ അങ്ങനെ ചെയ്താൽ താൻ വീൽചെയറിലാവുമോയെന്ന ഭയം കൊണ്ടാണ് കളിയിൽ നിന്ന് വിരമിച്ചതെന്നും അക്തർ പറഞ്ഞു.
പാകിസ്താന്റെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളറായിരുന്നു ഷുഹൈബ് അക്തർ. സമൂഹമാധ്യമങ്ങളിൽ സജീവമായ അക്തർ യുട്യൂബിലെ കളി അവലോകന വിഡിയോകൾ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.