അവൻ മാൻ ഓഫ് ദി മാച്ചിന് അർഹനായിരുന്നു ; ഇന്ത്യൻ താരത്തെ പ്രശംസിച്ച് എ.ബി. ഡിവില്ലിയേഴ്‌സ്

പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വുറിയടിച്ച ഇന്ത്യൻ താരം ഋഷഭ് പന്തിനെ പുകഴ്ത്തി മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്‌സ്. കളിയിൽ ഋഷഭ് പന്ത് മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹനായിരുന്നു. വളരെയധികം ബുദ്ധിമുട്ടോടെയാണ് താരം കളിക്കുന്നതെന്നും ഇംഗ്ലണ്ടിനെതിരെ അവൻ പലതവണ ഔട്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു എ.ബി. ഡിവില്ലിയേഴ്‌സ്.

പന്ത് വളരെയധികം റിസ്‌ക്കോടെയാണ് കളിക്കുന്നത്. അത് നിങ്ങളെ ചിലപ്പോൾ പേടിപ്പെടുത്തും. രണ്ട് ഇന്നിങ്‌സിലുമായി 30 റൺസിന് താഴെ അവൻ 20 പ്രാവശ്യമെങ്കിലും ഔട്ടാകാനുള്ള അവസരമുണ്ടായിരുന്നു. പക്ഷേ, അവൻ പിടിച്ചു നിന്നുവെന്നുള്ളതാണ് പ്രധാനം. എതിരാളിയെ ആക്രമിക്കുന്ന ഒരു താരമാണവൻ. വിജയികളായ അത്‌ലറ്റുകളിൽ മിക്കവാറും ആളുകളും അങ്ങനെ തന്നെയാണ്

ഇന്ത്യ മത്സരത്തിൽ തോറ്റങ്കിലും രണ്ട് ഇന്നിങ്സുകളിലും ടീമിനായി വൈസ് ക്യാപ്റ്റൻ കൂടിയായ പന്ത് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിങ്സില്‍ പന്ത് 178 ബോളുകളിൽ നിന്നായി 134 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ആറ് സിക്സും 12 ഫോറും ഉള്‍പ്പെടെയാണ് പന്ത് തന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

നിര്‍ണായകമായ രണ്ടാം ഇന്നിങ്സിലും താരം സെഞ്ച്വറിയടിച്ച് കരുത്ത് തെളിയിച്ചു. 140 പന്തില്‍ നിന്ന് മൂന്ന് സിക്സും 15 ഫോറും ഉള്‍പ്പെടെ 118 റണ്‍സാണ് താരം നേടിയത്. ഇതോടെ ഒരു ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാകാനും താരത്തിന് സാധിച്ചു.

Tags:    
News Summary - He deserved the Man of the Match award; AB de Villiers praises the Indian player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.