മത്സരത്തിനിടയിലെ കൂട്ടിയിടി; ഫാഫ് ഡുെപ്ലസിക്ക് ഓർമക്കുറവ്
അബൂദബി: അബൂദബിയിൽ നടക്കുന്ന പാകിസ്താൻ സൂപ്പർ ലീഗ് മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡ്യൂ പ്ലസിസിന് ഓർമക്കുറവുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്. ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്.
''സന്ദേശങ്ങളയച്ചതിനും പിന്തുണച്ചതിനും എല്ലാവർക്കും നന്ദി. ഞാൻ ഹോട്ടലിലേക്ക് മടങ്ങിയെത്തി. ഓർമക്കുറവിന്റെ പ്രശ്നങ്ങളുണ്ടെങ്കിലും ശരിയാകുമെന്ന് കരുതുന്നു. കളിക്കളത്തിലേക്ക് വൈകാതെ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ.'' -ഡുെപ്ലസിസ് ട്വീറ്റ് ചെയ്തു.
ശനിയാഴ്ച ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിെൻറ ആറാം ഓവറിൽ ബൗണ്ടറി സേവ് ചെയ്യാനുള്ള ശ്രമത്തിനിടെ മുഹമ്മദ് ഹസ്നൈനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്യൂ പ്ലസിയുടെ തല ഹസ്നൈെൻറ കാലിലും പിന്നീട് നിലത്തും ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഗ്രൗണ്ടിൽ നിന്ന് മാറ്റിയ ഡ്യൂ പ്ലസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാക് സൂപർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമിെൻറ താരമാണ് ഡ്യൂപ്ലസിസ്. യൂറോകപ്പ് ഫുട്ബാളിൽ ക്രിസ്റ്റ്യൻ എറിക്സൺ ഗ്രൗണ്ടിൽ കുഴഞ്ഞുവീണതിന് പിന്നാലെ കളിക്കളത്തിൽ നിന്നെത്തിയ മോശം വാർത്ത കായിക പ്രേമികളെ നിരാശരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.