വാന്റ (ഫിൻലൻഡ്): അന്താരാഷ്ട്ര ട്വന്റി20യിലെ പ്രായം കുറഞ്ഞ സെഞ്ച്വറിക്കാരനായി ഫ്രാൻസിന്റെ ഗുസ്താവ് മക്കിയോൺ. 2024 ലോകകപ്പിന്റെ യൂറോപ്യൻ മേഖല ഗ്രൂപ് ബി യോഗ്യത റൗണ്ടിൽ സ്വിറ്റ്സർലൻഡിനെതിരെയായിരുന്നു 18 വർഷവും 280 ദിവസവും പ്രായമുള്ള മക്കിയോണിന്റെ സെഞ്ച്വറി നേട്ടം.
61 പന്തിൽ ഒമ്പത് സിക്സും അഞ്ച് ഫോറുമടക്കം 109 റൺസാണ് ഓപണറായ മക്കിയോൺ നേടിയത്. 2019ൽ ന്യൂസിലൻഡിനെതിരെ 20 വർഷവും 337 ദിവസവും പ്രായത്തിൽ സെഞ്ച്വറി നേടിയ അഫ്ഗാനിസ്താന്റെ ഹസ്റത്തുല്ല സസായിയുടെ നേട്ടമാണ് മക്കിയോൺ മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.