ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെയും നോർത്താംപ്റ്റൺഷയറിലെയും ബാറ്ററായി കളിക്കളത്തിൽ നിറഞ്ഞുനിന്ന വെയ്ന്‍ ലാര്‍കിന്‍സ് അന്തരിച്ചു. 71 വയസ്സായിരുന്നു. ‘നെഡ്’ എന്ന വിളിപ്പേരിൽ അറിയപ്പെട്ട ലാര്‍കിന്‍സ് ഇംഗ്ലീഷ് ജഴ്സിയിൽ 13 ടെസ്റ്റുകളും 25 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നോർത്താംപ്റ്റൺഷയറിനായി 700ലധികം മത്സരങ്ങളിലും ഇറങ്ങി. 1979-91 കാലഘട്ടത്തിലാണ് ലാര്‍കിന്‍സ് കളിച്ചത്. 1979ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനായി ബാറ്റേന്തി. 1982ൽ ദക്ഷിണാഫ്രിക്കയിൽ അനൗദ്യോഗിക പര്യടനം നടത്തിയതിന് മൂന്നുവർഷം വിലക്ക് നേരിട്ടു. കരിയറിലാകെ 40,000ത്തിലധികം റൺസും 85 സെഞ്ച്വറികളും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.