റിസ്വാന് പിന്നാലെ അനുജൻ ഇമാദും യു.എ.ഇ ടീമിൽ

ദുബൈ: യു.എ.ഇ ദേശീയ താരവും അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ഏക മലയാളിയുമായ റിസ്വാൻ റഊഫിന് പിന്നാലെ അനുജൻ ഇമാദ് റഊഫും യു.എ.ഇ ടീമിൽ ഇടം പിടിച്ചു. അണ്ടർ 16 യു.എ.ഇ ഇൻഡോർ ടീമിലേക്കാണ് ഇമാദ് തെരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും അടങ്ങുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് ഇമാദിന്‍റെ അരങ്ങേറ്റം.

കണ്ണൂർ പിലാക്കൂൽ ബർകയിൽ അബ്ദു റഊഫിന്‍റെയും നസ്റിന്‍റെയും മകനായ ഇമാദ് ദുബൈയിലെ ഡി 2 അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. ലെഗ്സ്പിന്നറും വലംകൈയൻ ബാറ്റ്സ്മാനുമാണ്. ജ്യേഷ്ഠനെപോലെ ദേശീയ സീനിയർ ടീമിൽ കളിക്കണമെന്നാണ് ഇമാദിന്‍റെയും ആഗ്രഹം. ഷാർജ എൻ.എ മോഡൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

റിസ്വാൻ റഊഫ് മൂന്നു വർഷമായി യു.എ.ഇ ദേശീയ ടീമിൽ അംഗമാണ്. അയർലൻഡിനെതിരായ ഏകദിനത്തിൽ റിസ്വാൻ നേടിയ 109 റൺസാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ മലയാളിയുടെ ഏക സെഞ്ച്വറി. കേരളത്തിനായി രഞ്ജി ട്രോഫിയിലും കളിച്ചിട്ടുണ്ട്.

Tags:    
News Summary - Following Rizwan Rauf brother Imad Rauf selected to UAE cricket team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.