റൂട്ടിന്റെ സെഞ്ച്വറി വിഫലം; അ​ഫ്ഗാ​നോ​ട് തോ​റ്റ് ഇം​ഗ്ല​ണ്ട് ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ​നി​ന്ന് പു​റ​ത്ത്

ലാ​ഹോ​ർ: ഓ​പ​ണ​ർ ഇ​ബ്രാ​ഹീം സ​ദ്റാ​ന്റെ റെ​ക്കോ​ഡ് സെ​ഞ്ച്വ​റി​യു​ടെ ക​രു​ത്തി​ൽ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇം​ഗ്ല​ണ്ടി​ന് പു​റ​ത്തേ​ക്ക് വ​ഴി തു​റ​ന്ന് അ​ഫ്ഗാ​നി​സ്താ​ൻ. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​നി​സ്താ​ൻ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 325 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ ഇം​ഗ്ലീ​ഷ് സ്കോ​ർ 317 റ​ൺ​സി​ലൊ​തു​ങ്ങി. 120 റൺസെടുത്ത ജോ റൂട്ട് ഇംഗ്ലണ്ടിനെ വിജയത്തോട് അടുപ്പിച്ചെങ്കിലും എട്ടു റൺസകലെ എല്ലാവരും ആയുധം വെച്ച് കീഴടങ്ങി. അഞ്ച് വിക്കറ്റെടുത്ത അ​സ്മ​ത്തു​ല്ല ഉ​മ​ർ​സാ​യിയാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്.

146 പ​ന്തി​ൽ ആ​റ് സി​ക്സും 12 ഫോ​റു​ക​ളും ഉ​ൾ​പ്പെ​ടെ 177 റ​ൺ​സാ​ണ് ഇ​ബ്രാ​ഹീം സ​ദ്റാ​ൻ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യ​ക്തി​ഗ​ത സ്കോ​റും ഏ​ക​ദി​ന​ത്തി​ൽ ഒ​രു അ​ഫ്ഗാ​ൻ താ​രം നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റു​മാ​ണി​ത്. നാല് ദിവസം മുൻപ് ഇംഗ്ലണ്ടിന്റെ ബെൻ ഡെക്കറ്റ് നേടിയ 165 റൺസാണ് സദ്റാൻ മറികടന്നത്.

മൂ​ന്ന് വി​ക്ക​റ്റി​ന് 37 എ​ന്ന നി​ല​യി​ൽ​നി​ന്നാ​ണ് അ​ഫ്ഗാ​ൻ 325 റ​ൺ​സി​ലെ​ത്തി​യ​ത്. നി​ല​യു​റ​പ്പി​ക്കും മു​മ്പേ റ​ഹ്മാ​നു​ല്ല ഗു​ർ​ബാ​സ് (6), സ​തീ​ഖു​ല്ല അ​ത​ൽ (4), റ​ഹ്മ​ത്ത് ഷാ (4) ​എ​ന്നി​വ​ർ മ​ട​ങ്ങി​യെ​ങ്കി​ലും നാ​യ​ക​ൻ ഹ​ഷ്മ​ത്തു​ല്ല ഷാ​ഹി​ദി​യെ (40) കൂ​ട്ടി സ​ദ്റാ​ൻ ടീ​മി​നെ ത​ക​ർ​ച്ച​യി​ൽ നി​ന്ന് ക​ര​ക​യ​റ്റി. തു​ട​ർ​ന്നെ​ത്തി​യ അ​സ്മ​ത്തു​ല്ല ഉ​മ​ർ​സാ​യി (41), മു​ഹ​മ്മ​ദ് ന​ബി (40) എ​ന്നി​വ​ർ മി​ക​ച്ച പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ജോ​ഫ്ര ആ​ർ​ച​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. 

മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ഇം​ഗ്ല​ണ്ടി​നാ​യി ജോ ​റൂ​ട്ട് സെ​ഞ്ച്വ​റി​യു​മാ​യി മു​ന്നി​ൽ​നി​ന്ന് ന​യി​ച്ചെ​ങ്കി​ലും ടീ​മി​നെ മാ​ന​ക്കേ​ടി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. 111 പന്തിൽ 120 റൺസെടുത്ത റൂട്ടിനെ അ​സ്മ​ത്തു​ല്ല ഉ​മ​ർ​സാ​യി ഗുർബാസിന്റെ കൈകളിലെത്തിച്ചു. ഫിൽസാൾട്ട് (12), ബെൻ ഡെക്കറ്റ് (38) ജാമീ സ്മിത്ത് (9), ഹാരി ബ്രൂക്ക് (25), ജോസ് ബട്ട്ലർ (38), ലിയാം ലിവിങ്സ്റ്റൺ (10), ജാമീ ഓവർട്ടൺ (32) ജോഫ്ര ആർചർ (14), ആദിൽ റാഷി (5) എന്നിവരാണ് പുറത്തായത്. രണ്ടുറൺസുമായി മാർക്ക് വുഡ് പുറത്താവാതെ നിന്നു. അ​ഫ്ഗാ​ൻ ബൗ​ളി​ങ്ങി​ൽ അ​ഞ്ചു വി​ക്ക​റ്റെ​ടു​ത്ത് അ​സ്മ​ത്തു​ല്ല ഉ​മ​ർ​സാ​യി ആ​ണ് ഇം​ഗ്ലീ​ഷ് സ്വ​പ്ന​ങ്ങ​ളു​ടെ അ​ന്ത​ക​നാ​യ​ത്. മുഹമ്മദ് നബി രണ്ടും റാഷിദ് ഖാൻ, ഫസൽഹഖ് ഫാറൂഖി, ഗുൽബാദിൻ നെയ്ബ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.




Tags:    
News Summary - England crash out of Champions Trophy after losing to Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.