വെടിക്കെട്ട്​ സെഞ്ച്വറിയുമായി പവൽ, അടിച്ചത്​ 10 സിക്​സറുകൾ; വിൻഡീസിന്​ കൂറ്റൻ ജയം

ബ്രിജ്​ടൗൺ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വൻറി20യിൽ കൂറ്റൻ ജയവുമായി വിൻഡീസ്​. 51 പന്തിൽ ശതകം കുറിച്ച റോവ്‌മാൻ പവലി​െൻറ പവറിൽ 20 റൺസി​െൻറ വിജയമാണ്​ വിൻഡീസ്​ സ്വന്തമാക്കിയത്​. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിൻഡീസ് 2-1ന്​ മുന്നിലെത്തി. സ്​കോർ: വെസ്റ്റ് ഇൻഡീസ് - 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 224. ഇംഗ്ലണ്ട് - 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 204

53 പന്തിൽ നാല്​ ഫോറും 10 സിക്സും അടക്കം 107 റൺസാണ്​ പവൽ അടിച്ചുകൂട്ടിയത്​. 43 പന്തിൽ നാല്​ ഫോറും അഞ്ച്​ സിക്സും അടക്കം 70 റൺസെടുത്ത്​ നിക്കോളാസ പുരാൻ ശക്​തമായ പിന്തുണ നൽകി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്​ 20 ഓവറിൽ ഒമ്പത്​ വിക്കറ്റിന് 204 റൺസ്​ മാത്രമാണ്​ നേടാനായത്​. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

സ്​കോർ ബോർഡിൽ 48 റൺസ്​ ചേർക്കുന്നതിനിടെ ഓപ്പണർമാരായ ബ്രണ്ടൻ കിങ് (10), ഷായ് ഹോപ് (നാല്​) എന്നിവരെ നഷ്ടമായ വിൻഡീസിനായി മൂന്നാം വിക്കറ്റിൽ പവൽ– പുരാൻ സഖ്യം 122 റൺസാണ്​ ചേർത്തത്​. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച പവൽ ഇംഗ്ലീഷ്​ ബൗളർമാരെ ​വെള്ളം കുടിപ്പിക്കുന്ന കാഴ്​ച്ചയായിരുന്നു.

ഇംഗ്ലണ്ടിന്​ വേണ്ടി ടോം ബാൻറൺ (73), ഫിൽ സാൾട്ട് (57) എന്നിവർ വെടിക്കെട്ട്​ പ്രകടനം നടത്തിയെങ്കിലും അവശേഷിക്കുന്ന ബാറ്റർമാർക്ക്​ ടീമിനെ വിജയത്തിലേക്ക്​ എത്തിക്കാൻ കഴിഞ്ഞില്ല. പരമ്പരയിലെ 4–ാം മത്സരം ഞായറാഴ്ച നടക്കും.

Tags:    
News Summary - England beaten by West Indies in third T20I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT