യുവരാജ് സിങ്

വാതുവെപ്പ് ആപ്പ്: യുവരാജ് സിങ് ഇ.ഡിക്ക് മുമ്പാകെ ഹാജരായി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് ഹാജരായി. ആപ്പിനെതി​രെ നികുതി വെട്ടിപ്പിന് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലാണ് ​ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഡൽഹിയിലെ ഇ.ഡി ഓഫിസിൽ അഭിഭാഷകനൊപ്പം യുവരാജ് എത്തിയത്.

കഴിഞ്ഞദിവസം, മുൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയും ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. കേസിൽ സുരേഷ് റെയ്ന, ശിഖർ ധവാൻ തുടങ്ങിയ ക്രിക്കറ്റർമാരെയും ഇ.ഡി ചോദ്യം ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ഉപയോക്താക്കളും നിക്ഷേപകരുമുള്ള ആപ് കോടികളുടെ നികുതി വെട്ടിച്ചുവെന്നാണ് കേസ്. 

Tags:    
News Summary - ED questions Yuvraj Singh for over seven hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.