Posted On
date_range Updated On
date_range കാൽമുട്ടിന് പരിക്ക്; ബ്രാവോക്ക് ശേഷിക്കുന്ന ഐ.പി.എൽ മത്സരങ്ങൾ നഷ്ടമാകും
ദുബൈ: കാൽമുട്ടിന് പരിക്കേറ്റ ചെന്നൈ സൂപ്പർ കിങ്സ് താരം ഡ്വയൻ ബ്രാവോക്ക് ശേഷിക്കുന്ന ഐ.പി.എൽ മത്സരങ്ങൾ നഷ്ടമാകും. ചെന്നൈ ടീം സി.ഇ.ഒ കാശി വിശ്വനാഥനാണ് ഇക്കാര്യം അറിയിച്ചത്. ഫോമില്ലാതെ ഉഴറുന്ന ചെന്നൈയെ സംബന്ധിച്ചടുത്തോളം കനത്ത തിരിച്ചടിയാണ് ബ്രാവോയുടെ പരിക്ക്.
2020 ഐ.പി.എല്ലിൽ ബ്രാവോ ആറ് കളികളാണ് കളിച്ചത്. കേവലം ഏഴ് റൺസ് മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞത്. ആറ് വിക്കറ്റുകളും താരം വീഴ്ത്തി.
തുടർ തോൽവികളിൽ വലയുന്ന ചെന്നൈ ഇനി പ്ലേ ഓഫിലെത്തുമോയെന്നത് സംശയമാണ്. നിലവിൽ പോയിൻറ് പട്ടികയിൽ അവസാന സ്ഥാനത്താണ് ചെന്നൈ. സുരേഷ് റെയ്നയും ഹർഭജൻ സിങ്ങും വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഐ.പി.എല്ലിൽ നിന്ന് പിന്മാറിയത് ചെന്നൈക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.