Posted On
date_range Updated On
date_range ഷാംപെയിൻ ചീറ്റും മുമ്പ് മുഈനും ആദിലുമില്ലെന്ന് ഉറപ്പാക്കി ബട്ലർ
മെൽബൺ: ട്വൻറി 20 ലോക കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ സഹതാരങ്ങളുടെ മതവിശ്വാസത്തെ ആദരിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ. കിരീടമുയർത്തി ടീം ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ഓൾ റൗണ്ടർ മുഈൻ അലിയും സ്പിന്നർ ആദിൽ റാഷിദും മുൻനിരയിൽത്തന്നെയുണ്ടായിരുന്നു.
ഷാംപെയിൻ ചീറ്റി ആഘോഷിക്കുന്നതിന് മുമ്പ് ഇവരോട് മാറിനിൽക്കാൻ ബട്ലർ ആംഗ്യത്തിലൂടെ നിർദേശിച്ചു. രണ്ടുപേരും കൂട്ടത്തിൽ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഷാംപെയിൻ തുറന്നത്. ഈ രംഗങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നിരവധി പേർ ഇംഗ്ലീഷ് നായകന്റെ നടപടിയെ വാഴ്ത്തി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.