ബുംറ സൂപ്പര്‍ സ്റ്റാര്‍ ബൗളറാണ് ; തുറന്നുപറഞ്ഞ് ജോസ് ബട്‌ലര്‍

ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ടീമിന്‍റെ ബൗളിങ്ങ് വജ്രായുധം ബുംറയെക്കുറിച്ച് തുറന്നുപറഞ്ഞ് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍. ബുംറയെക്കാള്‍ വലിയ മറ്റാരും ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇല്ലെന്നാണ് ബട്‌ലര്‍ പറഞ്ഞത്. ബാറ്ററെ അസ്വസ്തതപ്പെടുത്തുന്ന ബൗളിങ്ങാണ് ബുംറയുടേതെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച നിലവാരമാണ് ബുംറയുടെ ബൗളിങ്ങെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇംഗ്ലണ്ടിന് വിജയിക്കണമെങ്കില്‍ കൈകാര്യം ചെയ്യേണ്ട ഒരു താരമാണ് ബുംറയെന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു.

രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷം നടക്കുന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യന്‍ ടീമിലുള്ള സീനിയര്‍ താങ്ങളിലൊരാണ് ജസ്പ്രീത് ബുംറ. ഇംഗ്ലണ്ടിനെതിരെ പടയോട്ടത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് ബുംറ തന്നെയാണ്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. പരമ്പരയ്ക്കുള്ള സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിമാനം കയറുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ് ;

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.

Tags:    
News Summary - Bumrah is a superstar bowler; Jos Buttler openly admits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.