Posted On
date_range Updated On
date_range 'ചെയിൻസോ' വിക്കറ്റ് ആഘോഷത്തിന്‍റെ പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി ബ്രെറ്റ് ലീ; വിഡിയോ കാണാം
ന്യൂഡൽഹി: മുൻ ആസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ വിക്കറ്റ് നേട്ടത്തിന് ശേഷം നടത്തുന്ന ഒരു ആഹ്ലാദപ്രകനം വളരെ പ്രശസ്തമാണ്. 'ചെയിൻസോ സെലിബ്രേഷൻ' എന്നാണ് ഇതിന്റെ വിളിപ്പേര്.
മരംമുറി ഉപകരണത്തിന്‍റെ ഉപയോഗം അനുസ്മരിപ്പിക്കുന്ന ഇൗ ആഹ്ലാദരീതി തനിക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ലീ ഇപ്പോൾ. തന്‍റെ പിതാവ് ബോബിൽ നിന്നാണ് താൻ ഇത് പകർത്തിയതെന്ന് ലീ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിലൂടെ വ്യക്തമാക്കി.
'ലോകത്തിലെ ഏറ്റവും മഹാനായ അച്ഛന് പിതൃദിനാശംസകൾ. വർഷങ്ങളായി നിങ്ങൾ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു, എന്‍റെ വിക്കറ്റ് നേട്ടത്തിന് ശേഷമുള്ള ആഘോഷത്തേക്കാൾ പ്രാധാന്യമർഹിക്കുന്ന മറ്റൊന്നുമില്ല' -ബ്രെറ്റ് ലീ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.