'മദ്യക്കമ്പനിയുടെ ലോഗോ ധരിക്കില്ല'; ബാബർ അസമിൻെറ ആവശ്യം അംഗീകരിച്ച്​ സോമർസെറ്റ്​

ലണ്ടൻ: മദ്യക്കമ്പനിയുടെ ലോഗോയുള്ള ജഴ്​സി ധരിക്കില്ലെന്ന പാക്​ താരം ബാബർ അസമിൻെറ ആവശ്യം ഇംഗ്ലീഷ്​ ക്ലബ്​ സോമർസെറ്റ്​ അംഗീകരിച്ചു. ഇംഗ്ലണ്ടിൽ നടക്കുന്ന ട്വൻറി 20 ബ്ലാസ്​റ്റ്​ ടൂർണമെൻറിൽ സോമർസെറ്റിനുവേണ്ടിയാണ്​ പാക്​ സൂപ്പർതാരം കളിക്കുന്നത്​.

പാകിസ്​താൻ ടീമിൻെറ ഇംഗ്ലീഷ്​ പര്യടനം കഴിഞ്ഞയുടൻ ബാബർ ​സോമർസെറ്റിൽ ചേർന്നിരുന്നു. ട്വൻറി 20 ലീഗി​െല ആദ്യമത്സരത്തിൽ ആ​ൽക്കഹോൾ ബ്രാൻഡിൻെറ ലോഗോയുള്ള ജഴ്​സിയണിഞ്ഞാണ്​ ബാബർ കളിച്ചിരുന്നത്​. ഇത്​ സമൂഹമാധ്യമങ്ങളിൽ വിമർശനം ചെലുത്തിയതിനുപിന്നാലെയാണ്​ ബാബറിൻെറ പുതിയ തീരുമാനമെന്നാണ്​ സൂചന.

നിലവിൽ ലോക ട്വൻറി 20 റാങ്കിങ്ങിൽ ഒന്നാമതാണ്​ ബാബർ. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല, ഇംറാൻ താഹിർ ഇംഗ്ലണ്ടിൻെറ മുഈൻ അലി, ആദിൽ റഷീദ്​ എന്നിവരും മദ്യക്കമ്പനികളുടെ പരസ്യം ഷർട്ടിൽ പതിപ്പിക്കില്ലെന്ന്​ തീരുമാനിച്ചിരുന്നു. ഇതിനെത്തുടർന്ന്​ താരങ്ങൾക്ക്​ ഒാരോ മത്സരത്തിലും നിശ്ചിത തുക പിഴ അട​േക്കണ്ടതായി വന്നിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.