Posted On
date_range Updated On
date_range ബേൺസ് ഓകെ; പുകോസ്കി പുറത്തുതന്നെ
മെൽബൺ: ഒന്നാം ടെസ്റ്റിനിടെ ജസ്പ്രീത് ബുംറയുടെ പന്ത്കൊണ്ട് പരിക്കേറ്റ ആസ്ട്രേലിയൻ ഓപണർ ജോ ബേൺസ് ബോക്സിങ് ഡേ ടെസ്റ്റ് കളിക്കും. പരിക്ക് ഗുരുതരമല്ലെന്ന റിപ്പോർട്ടിനു പിന്നാലെയാണ് തീരുമാനം.
അതേസമയം, സന്നാഹമത്സരത്തിനിടെ പരിക്കേറ്റ് കൺകഷൻ ചെയ്യപ്പെട്ട യുവതാരം വിൽ പുകോസ്കിക്ക് തിരിച്ചുവരവിന് ഇനിയും കാത്തിരിക്കണം. ബോക്സിങ് ഡേ ടെസ്റ്റിൽ താരത്തിന് കളിക്കാനാവില്ലെന്ന് ഓസീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫോമിലേക്ക് തിരികെയെത്തിയ ബേൺസ് രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ച്വറി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.