ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുംറ. ഇന്നലെ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ സെന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ഏഷ്യൻ ബൗളര്‍ എന്ന റെക്കോര്‍ഡിലേക്കാണ് താരം എത്തിയത്. കരിയറില്‍ താരം ഇതുവരെ വീഴ്ത്തിയ 205 ടെസ്റ്റ് വിക്കറ്റുകളില്‍ 147ഉം സെന രാജ്യങ്ങളിലാണ്. അക്രം 146 വിക്കറ്റുകളാണ് നേടിയത്. 104 ടെസ്റ്റ് കളിച്ചിട്ടുള്ള പാക് ഇതിഹാസതാരം വസീം അക്രമിന്‍റെ റെക്കോർഡാണ് ബുംറ വെറും 45-ാം ടെസ്റ്റിലൂടെ പഴങ്കഥയാക്കിയത്. ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നർ അനിൽ കുംബ്ലെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. സെന രാജ്യങ്ങളിൽ 141 വിക്കറ്റുകളാണ് താരത്തിന്‍റെ സമ്പാദ്യം.
സെന രാജ്യങ്ങളിലെ ബുംറയുടെ വിക്കറ്റ് നേട്ടം
ഓസ്ട്രേലിയ - 12 മത്സരങ്ങളിൽ നിന്ന് 64 വിക്കറ്റ്
ദക്ഷിണാഫ്രിക്ക - 8 മത്സരങ്ങളിൽ നിന്ന് 38 വിക്കറ്റുകൾ
ഇംഗ്ലണ്ട് - 10 മത്സരങ്ങളിൽ നിന്ന് 40 വിക്കറ്റ്
ന്യൂസിലൻഡ് - 2 മത്സരങ്ങളിൽ 6 വിക്കറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.