ആന്‍ഡേഴ്‌സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫി ; ഇന്ത്യൻ ടീമിൽ നിന്നും പേസറെ ഒഴിവാക്കിയെന്ന് റിപ്പോർട്ട്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും പേസര്‍ ഹര്‍ഷിത് റാണയെ ഇന്ത്യൻ ടീമില്‍നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്. ബുധനാഴ്ച ബര്‍മിങ്ഹാമില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഹര്‍ഷിത് ടീമിനൊപ്പം ചേരില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. താരത്തെ നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്നാണ് വിവരം. ആദ്യ ടെസ്റ്റിനുള്ള ടീമിൽ അംഗമായിരുന്നെങ്കിലും മത്സരത്തിൽ റാണ കളിച്ചിരുന്നില്ല.

ആന്‍ഡേഴ്‌സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫി പരമ്പരയ്ക്കുള്ള 18 അംഗ സ്‌ക്വാഡിനെ ബി.സി.സി.ഐ ആദ്യം പ്രഖ്യാപിച്ചപ്പോൾ താരം ഉണ്ടായിരുന്നില്ല. ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് രണ്ടുദിവസംമുന്‍പ് അപ്രതീക്ഷിതമായാണ് റാണ ടീം സ്‌ക്വാഡില്‍ ഉള്‍പ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്‍പുള്ള ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു ഹര്‍ഷിത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരേ രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹത്തോട് പിന്നീട് ടീമില്‍ ഒരു ബാക്കപ്പ് പേസറായി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ വർഷം നടന്ന ബോർഡർ ഗവാസ്കർ പരമ്പരയിലെ പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിൽ റാണ ഇന്ത്യൻ വെള്ള കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ടായിരുന്നു. തുടർന്ന് ഓവലിൽ നടന്ന ടെസ്റ്റിലും താരത്തിന് അവസരം ലഭിച്ചു.

Tags:    
News Summary - Anderson-Tendulkar Trophy; Pacer dropped from Indian team, reports say

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.