മുഈൻ അലിയോട് അജിത്തിന്‍റെ 'വലിമൈ' സിനിമയുടെ അപ്​​േഡറ്റ്​ ചോദിച്ച്​​ ആരാധകർ; വിഡിയോ വൈറൽ ​

ചെന്നൈ: തമിഴകത്തിന്‍റെ 'തല' അജിത് നായകനാകുന്ന ഏറ്റവും പതിയ ചിത്രം 'വലിമൈ' ആണ്​ തമിഴ്​നാട്ടിലെ ഇപ്പോഴ​ത്തെ സംസാര വിഷയം. ചെന്നൈയിലെ ചെപ്പോക്ക്​ സ്​റ്റേഡിയത്തിൽ ഇന്ത്യ-ഇംഗ്ലണ്ട്​ രണ്ടാം ടെസ്റ്റ്​ മത്സരം നടന്നുകൊണ്ടിരിക്കേ ചിത്രത്തിന്‍റെ ഏറ്റവും പുതിയ ​അപ്​ഡേറ്റ്​ അറിയാൻ ആരാധകർ പ്ലക്കാർഡുകളും പോസ്റ്ററുകളുമായി ഗാലറിയിൽ പ്രത്യക്ഷപ്പെട്ടത്​ വാർത്തയായിരുന്നു.

ഇപ്പോൾ തല ആരാധകരും ഇംഗ്ലീഷ്​ താരം മുഈൻ അലിയും ഉൾപെട്ട രസകരമായ വിഡിയോയാണ്​ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. തമിഴ്​ സിനിമ കാണാൻ വ​ഴിയില്ലാത്ത അലിയോട്​ വലിമൈയുടെ അപ്​ഡേറ്റ്​ ചോദിക്കുകയാണ്​ ആരാധകർ. സംഭവം പിടികിട്ടിയി​െലങ്കിലും ചിരിച്ചുകൊണ്ട്​ ഇവർക്ക്​ നേരെ കൈവീശിക്കാണിക്കുകയായിരുന്നു അലി.

ടെസ്റ്റിൽ ഒന്നാം ഇന്നിങ്​സിൽ ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയുടേതടക്കം നാലു വിക്കറ്റുകൾ സ്വന്തമാക്കിയ അലി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

എച്ച്. വിനോദിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ആക്ഷന്‍ ത്രില്ലർ ചിത്രമാണ്​ വലിമൈ. ബോണി കപൂറാണ് നിര്‍മാണം. നേര്‍ക്കൊണ്ട പാര്‍വൈക്ക് ശേഷം ബോണി കപൂർ അജിത്തുമായി ഒരിക്കൽ കൂടി കൈകോര്‍ക്കുകയാണ്​ ചിത്രത്തിലൂടെ. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ചിത്രത്തിൽ ഐ.പി.എസ് ഓഫിസറുടെ വേഷമാണ് അജിത് കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് താരം ഹുമ ഖുറേഷിയാണ് നായിക.

Tags:    
News Summary - ajith fans ask Moeen Ali for update on Valimai movie at stadium, video viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.