മുഹമ്മദ്​ സിറാജിന്​ നേരെ കാണികൾ പന്ത്​ വലിച്ചെറിഞ്ഞു​; അസ്വസ്ഥനായി കോഹ്​ലി

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ്​ ടെസ്റ്റിനിടെ ഇന്ത്യൻ പേസർ മുഹമ്മദ്​ സിറാജിന്​ നേരെ കാണികൾ പന്ത്​ വലിച്ചെറിഞ്ഞുവെന്ന്​​ വെളിപ്പെടുത്തൽ. ഇന്ത്യൻ വിക്കറ്റ്​ കീപ്പർ റിഷഭ്​ പന്താണ്​ വെളിപ്പെടുത്തൽ നടത്തിയത്​. കാണികളുടെ പെരുമാറ്റം ഇന്ത്യൻ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയെ അസ്വസ്ഥനാക്കിയെന്നും റിഷഭ്​ പന്ത്​ വ്യക്​തമാക്കി.

സിറാജിനെതിരെ ചില കാണികൾ ചേർന്ന്​ പന്തെറിഞ്ഞു. ഇതേതുടർന്ന്​ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി അസ്വസ്ഥനായി. നിങ്ങൾ ഗാലറിയിലിരുന്ന്​ എന്ത്​ മുദ്രവാക്യം വേണമെങ്കിലും വിളിച്ചോളു. എന്നാൽ ഫീൽഡർമാർക്ക്​ നേരെ ഒന്നും വലിച്ചെറിയരുതെന്ന്​ റിഷഭ്​ പന്ത്​ പറഞ്ഞു. ലോഡ്​സിൽ നടന്ന രണ്ടാം ക്രിക്കറ്റ്​ ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്​ മുഹമ്മദ്​ സിറാജായിരുന്നു.

നേരത്തെ ആസ്​ട്രേലിയക്കെതിരായ പരമ്പരക്കിടെ മുഹമ്മദ്​ സിറാജിനെതിരെ വംശീയാധിക്ഷേപമുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്​ പരമ്പരയിൽ കെ.എൽ.രാഹുലിനെതിരെ കോർക്ക്​ വലിച്ചെറിഞ്ഞതും വിവാദമായിരുന്നു. 

Tags:    
News Summary - After racial abuse in Australia, English crowd throw ball at Mohammed Siraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT