ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച്​ ഡിവി​ല്ലിയേഴ്​സ്​

ജോഹനാസ്​ബർഗ്​: ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച്​ ദക്ഷിണാഫ്രിക്കൻ താരം എ.ബി.ഡിവി​ല്ലിയേഴ്​സ്​. ട്വന്‍റി 20 ലീഗ്​ മത്സരങ്ങളിൽ നിന്നും അദ്ദേഹം പടിയിറങ്ങും. ഇതോടെ ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്​സിന്‍റെ കുപ്പായത്തിലും ഇനി ഡിവി​ല്ലിയേഴ്​സിനെ കാണാനാവില്ല. 2018ൽ ട്വന്‍റി 20യിൽ നിന്നും വിരമിച്ചതിന്​ ശേഷവും റോയൽ ചലഞ്ചേഴ്​സിനായി ഡിവില്ലിയേഴ്​സ്​ കളിച്ചിരുന്നു.

ഇതൊരു അവിശ്വസനീയമായ യാത്രയാണ്​. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നുവെന്ന്​ ഡിവില്ലിയേഴ്​സ്​ ട്വിറ്ററിൽ കുറിച്ചു. പൂർണമായും ആസ്വാദനത്തോടെയും ആവേശത്തോടെയുമാണ്​ ഞാൻ ക്രിക്കറ്റ്​ കളിച്ചിരുന്നത്​. എന്നാൽ, 37ാം വയസിൽ ആ ജ്വല അത്ര തിളക്കമുള്ളതായി കത്തുന്നില്ലെന്ന്​ ഡിവി​ല്ലിയേഴ്​സ്​ ട്വിറ്ററിൽ കുറിച്ചു.

114 ടെസ്റ്റുകളിലും 228 ഏകദിനങ്ങളിലും 78 ട്വന്‍റി 20 മത്സരങ്ങളും ഡിവില്ലിയേഴ്​സ്​ ദക്ഷിണാഫ്രിക്കക്കായി കളിച്ചിട്ടുണ്ട്​. 2021 ഐ.പി.എൽ സീസണിലും ഡിവില്ലിയേഴ്​സ്​ റോയൽ ചലഞ്ചേഴ്​സിനായി കളിച്ചിരുന്നു. 15 മത്സരങ്ങളിൽ നിന്നായി 313 റൺസും ഡിവില്ലിയേഴ്​സ്​ സ്​കോർ ചെയ്​തിരുന്നു.

Tags:    
News Summary - AB de Villiers retires from all cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.