ബാഡ്​മിന്‍റൺ ഇതിഹാസം നന്ദു നടേക്കർ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ബാഡ്​മിന്‍റൺ ഇതിഹാസം നന്ദു നടേക്കർ അന്തരിച്ചു. 88 വയസായിരുന്നു. 1961ൽ അർജുന അവാർഡ്​ നേടിയ ആദ്യ കളിക്കാരനാണ്​ അദ്ദേഹം. വിദേശത്ത്​ ടൂർണമെന്‍റ്​ വിജയിക്കുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായിരുന്നു നന്ദു. 1956ൽ മലേഷ്യയിൽ നടന്ന സെല്ലാനഗർ ടൂർണമെന്‍റിലായിരുന്നു നന്ദുവിന്‍റെ വിജയഗാഥ.

1953ൽ 20ാം വയസിൽ ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ചു. 1954ൽ ആൾ ഇംഗ്ലണ്ട്​ ഓപൺ ക്വാർട്ടർ ഫൈനലിലുമെത്തി. 1980, 1981 വർഷങ്ങളിൽ ടൂർണമെന്‍റിന്‍റെ വെറ്ററൻ ഡബിൾസ്​ വിഭാഗത്തിൽ അദ്ദേഹം ജേതാവായിരുന്നു. 1982 രണ്ടാം സ്​ഥാനക്കാരനുമായി. ആറ്​ തവണ ദേശീയ ചാമ്പ്യനായി. 1965ൽ ജമൈക്കയിൽ നടന്ന കോമൺവെൽത്ത്​ ഗെയിംസിൽ അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചു.

1951-63 കാലയളവിൽ ഇന്ത്യൻ തോമസ്​ കപ്പ്​ ടീമിന്‍റെ ഭാഗമായിരുന്ന അദ്ദേഹം 16 സിംഗിൾസ്​ മത്സരങ്ങളിൽ 12ലും വിജയിച്ചു. 16 ഡബിൾസ്​ മത്സരത്തിൽ റാക്കറ്റേന്തിയ താരം എ​ട്ടെണ്ണത്തിൽ വിജയിച്ചാണ്​ തിരിച്ചുകയറിയത്​. 1959,1961, 1963 വർഷങ്ങളിൽ നന്ദുവായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്​. 

പ്രശസ്​ത ടെന്നിസ്​ താരം ഗൗരവ്​ നടേക്കർ മകനാണ്​. 1994 ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ ഗൗരവ്​-ലിയാണ്ടർ പേസ്​ സഖ്യം പുരുഷ വിഭാഗം ഡബിൾസിൽ സ്വർണം നേടിയിരുന്നു.  

Tags:    
News Summary - Indian badminton legend Nandu Natekar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.