ലോങ്‌ ജംപിൽ മത്സരിക്കുന്ന എം.ശ്രീശങ്കർ

ഏ​ഷ്യാ​ഡി​ലു​ദി​ച്ച​ത് യാ​ക്ക​ര​യു​ടെ ര​ണ്ടാം വെ​ള്ളി ന​ക്ഷ​ത്രം

പാ​ല​ക്കാ​ട്: രാ​ജ്യാ​ന്ത​ര ഹൈ​ജം​പ് താ​രം എം. ​ശ്രീ​ശ​ങ്ക​ർ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ട്ടം കു​റി​ച്ച​പ്പോ​ൾ പാ​ല​ക്കാ​ട് യാ​ക്ക​ര​ക്കാ​ർ​ക്ക് ആ​ഹ്ലാ​ദ നി​മി​ഷ​ങ്ങ​ൾ. 41 വ​ർ​ഷം മു​മ്പ് കെ.​കെ. പ്രേ​മ​ച​ന്ദ്ര​നി​ലൂ​ടെ ഏ​ഷ്യ​ൻ ഗെ​യിം​സ് വെ​ള്ളി​മെ​ഡ​ൽ ​നേ​ടി​യ യാ​ക്ക​ര ദേ​ശം ശ​ങ്കു​വി​ലൂ​ടെ വീ​ണ്ടും ആ ​നേ​ട്ടം ആ​വ​ർ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. 1982ൽ ​ഡ​ൽ​ഹി ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 400 മീ​റ്റ​റി​ലാ​യി​രു​ന്നു പ്രേ​മ​ച​ന്ദ്ര​ൻ മെ​ഡ​ൽ നേ​ടി രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​ന​മാ​യ​ത്. കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന പ്രേ​മ​ച​ന്ദ്ര​ന്റെ ക​രി​യ​റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നേ​ട്ട​മാ​യി​രു​ന്നു ആ ​വെ​ള്ളി​മെ​ഡ​ൽ.

പ്രേ​മ​ച​ന്ദ്രൻ

മി​ൽ​ഖ സി​ങ്ങി​ന്റെ നേ​ട്ട​ത്തി​ന് സ​മാ​ന​മാ​യി 1981ലെ ​ല​ഖ്നോ സീ​നി​യ​ർ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 100, 200, 400 മീ​റ്റ​റു​ക​ളി​ൽ ഒ​ന്നാ​മ​നാ​യി ട്രി​പ്പി​ള​ടി​ച്ച പ്രേ​മ​ച​ന്ദ്ര​ൻ, അ​ക്കാ​ല​ത്ത് പ​റ​ക്കും​ച​ന്ദ്ര​ൻ എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. കെ.​കെ. പ്രേ​മ​ച​ന്ദ്ര​ന് ശേ​ഷം ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മെ​ഡ​ലി​ൽ മു​ത്ത​മി​ടു​ന്ന പാ​ല​ക്കാ​ട്ടു​കാ​ര​നാ​ണ് രാ​ജ്യാ​ന്ത​ര കാ​യി​ക താ​ര​ങ്ങ​ളാ​യ എ​സ്. മു​ര​ളി​യു​ടെ​യും ബി​ജി​മോ​ളു​ടെ​യും മ​ക​നാ​യ ശ്രീ​ശ​ങ്ക​ർ.

Tags:    
News Summary - asians games-silver medal-m sreesankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-22 01:56 GMT