ജൈസൽ
Posted On
date_range Updated On
date_range ഏഷ്യന്‍ സോഫ്റ്റ് ബേസ്ബാള്‍: ഇന്ത്യൻ ടീമിൽ വേങ്ങര സ്വദേശിയും
വേങ്ങര: നവംബർ രണ്ട് മുതല്‍ 24 വരെ നേപ്പാളിൽ നടക്കുന്ന ഏഷ്യന്‍ സോഫ്റ്റ് ബേസ്ബാള്‍ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യന്‍ ടീമിൽ വേങ്ങര സ്വദേശിയും. കുറ്റൂർ നോർത്ത് മാപ്പിളക്കാടൻ മുഹമ്മദ് ഷൈജലിനാണ് (22) ഇടം ലഭിച്ചത്. നിലവിൽ ജില്ല സീനിയർ ടീം അംഗമാണ്. 2019ൽ നാഗ്പൂരിൽ നടന്ന ജൂനിയർ സോഫ്റ്റ്ബാളിൽ കേരളത്തിനായി േജഴ്സി അണിഞ്ഞിട്ടുണ്ട്.
ഒക്ടോബർ 20 മുതൽ താമരശ്ശേരിയിൽ നടക്കുന്ന പരിശീലന ക്യാമ്പിൽ ഷൈജൽ പങ്കെടുക്കും. കോഴിക്കോട് മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഷൈജല്‍ അവറാൻകുട്ടി- സക്കീന ദമ്പതികളുടെ മകനാണ്. ജാസിർ, അൻസിൽ, നിഹാൽ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.