Posted On
date_range Updated On
date_range അബൂദബി ഓപൺ: സാനിയ സഖ്യം പുറത്ത്
അബൂദബി: കരിയറിന്റെ അവസാന നാളുകളിലുള്ള ഇന്ത്യൻ ടെന്നിസ് സൂപ്പർ താരം സാനിയ മിർസഅബൂദബി ഓപൺ ഒന്നാം റൗണ്ടിൽ പുറത്ത്. വനിത ഡബ്ൾസിൽ സാനിയ-അമേരിക്കയുടെ ബെതാനി മറ്റേക് സാൻഡ്സ് സഖ്യം 3-6 4-6 സ്കോറിന് ബെൽജിയൻ-ജർമൻ എതിരാളികളായ കേഴ്സ്റ്റൻ ഫ്ലിപ്കെൻസിനോടും ലോറ സീഗ്മണ്ടിനോടും തോറ്റു.
ഫെബ്രുവരി 19ന് ആരംഭിക്കുന്ന ദുബൈ മാസ്റ്റേഴ്സോടെ കളംവിടുമെന്ന് ഹൈദരാബാദുകാരി പ്രഖ്യാപിച്ചിട്ടുണ്ട്. സാനിയ-രോഹൻ ബൊപ്പണ്ണ ജോടി ഇയ്യിടെ ആസ്ട്രേലിയൻ ഓപൺ മിക്സഡ് ഡബ്ൾസ് ഫൈനലിൽ റണ്ണറപ്പായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.