നിരന്തര പരിശീനത്തിലൂടെയാണ് ജിംനാസ്റ്റുകൾ പോലും ഓരോ അഭ്യാസമുറകൾ പഠിച്ചെടുക്കുന്നത്. എന്നാൽ, ജിംനാറ്റിനെ പോലെ അഭ്യാസം കാണിക്കുന്ന പ്രാവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ഒന്നോ രണ്ടോ തവണയല്ല, തുടർച്ചയായ മൂന്ന് തവണ നിഷ്പ്രയാസം കരണം മറിയുന്ന പ്രാവിനെ വിഡിയോയിൽ കാണാം. വെളുപ്പും നീലയും കലർന്ന ചിറകുകൾ വിടർത്തി 'കൂളായി' കരണംമറിയുന്ന പ്രാവിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൺസ്.
ഹന എന്ന ഉപഭോക്താവാണ് ജിംനാസ്റ്റിനെ പോലെ അഭ്യാസം കാണിക്കുന്ന പ്രാവിന്‍റെ വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ട്വിറ്ററിൽ മാത്രം 55 ലക്ഷം ആളുകളാണ് വിഡിയോ കണ്ടത്. വിഡിയോ വൈറലായതോടെ നിരവധിപേർ പ്രതികരണവുമായി രംഗത്തെത്തി. ഒരു പ്രാവിനെകൊണ്ട് ഇതെങ്ങനെ സാധിക്കുന്നു എന്ന സംശയമായിരുന്നു മിക്ക ആളുകളും പങ്കുവെച്ചത്. എന്നാൽ, പ്രാവുകളുടെ റോളർ, ടംബ്ലർ എന്നീ ഇനങ്ങൾക്ക് കരണംമറിയാൻ കഴിവുണ്ടെന്ന് യൂനിവേഴ്‌സിറ്റീസ് ഫെഡറേഷൻ ഓഫ് അനിമൽ വെൽഫെയറിലെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വിഡിയോക്ക് രസകരമായ കമന്‍റുകളുമായി നിരവധി പേരെത്തി. ഒരു ഉപഭോക്താവ് 'ജിംനാസ്റ്റിക്സ് നന്നായി ചെയ്തു' എന്ന് കമന്‍റ് ചെയ്തപ്പോൾ ഇത് 'ഷോ ഓഫ്' ആണെന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.