പിഞ്ചുകുഞ്ഞ് നടുറോട്ടിൽ വീണിട്ടും കാർ നിർത്താതെ പോയി; ഞെട്ടിക്കുന്ന ദൃശ്യം

ചൈനയിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വിഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. തിരക്കേറിയ റോഡിലെ ട്രാഫിക് ജംഗ്ഷനിൽ വെച്ച് കാറിന്റെ സൈഡ് വിൻഡോയിൽ നിന്ന് ഒരു പിഞ്ചുകുഞ്ഞ് റോഡിലേക്ക് വീഴുന്നതാണ് ദൃശ്യം. എന്നാൽ, ഡ്രൈവർ കാർ നിർത്താതെ മുന്നോട്ട് പോകുന്നതും കാണാം. ചൈനയിലെ നിങ്ബോ എന്ന സ്ഥലത്താണ് സംഭവം നടന്നത്. മറ്റുകാറുകളിലെ ആളുകൾ പുറത്തിറങ്ങി കുഞ്ഞിനെ രക്ഷിച്ചതിനാൽ, വലിയ അപകടം ഒഴിവായി.

വിൻഡോ ഗ്ലാസ് താഴ്ത്തി കുട്ടി തല പുറത്തേക്ക് ഇട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. ട്രാഫിക് സിഗ്നൽ പച്ചകത്തിയതോടെ പതുക്കെ മുന്നോട്ട് നീങ്ങുന്ന കാറിൽ നിന്ന് കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. കുഞ്ഞ് കരയുന്നതും ദൃശ്യങ്ങളിൽ കാണാം. പക്ഷേ ഡ്രൈവർ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ, സഹായിക്കാൻ മറ്റ് കാറുകളിൽ നിന്ന് ആളുകൾ ഓടിയെത്തി. കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും നിസാര പരിക്കുകൾ മാത്രമാണുള്ളതെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ട്രാഫിക് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് സംഭവം പതിഞ്ഞത്

ഇൻറർനെറ്റിലെ ഒരു വിഭാഗം കുട്ടിയുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കാകുലരായപ്പോൾ, മറ്റുചിലർ ഗുരുതരമായ കാര്യമാണ് ചൂണ്ടിക്കാട്ടിയത്. കുട്ടിയെ ആരോ മനഃപൂർവം വിൻഡോയിലൂടെ പുറത്തേക്ക് തള്ളിയതാണെന്നും അതിനാലാണ് വാഹനം നിർത്താതെ പോയതെന്നും അവർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Toddler falls out of moving car in viral video from China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.