ദേഹം നിറയെ രോമം; ചതുപ്പിൽ കണ്ടെത്തിയ പച്ചപ്പാമ്പിനെ കണ്ടാൽ ആരുമൊന്ന് ഞെട്ടും

പാമ്പുകൾക്ക് രോമമില്ലെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇടക്കിടെ പുറംതൊലി മുഴുവൻ പൊഴിച്ച് പുതിയത് രൂപപ്പെടുന്നതും പാമ്പുകളുടെ പ്രത്യേകതയാണ്. എന്നാൽ, തായ്‍ലൻഡിലെ ചതുപ്പ് മേഖലയിൽ നിന്ന് കണ്ടെത്തിയ പാമ്പിനെ കണ്ടാൽ ഒന്ന് ഞെട്ടും. ദേഹം നിറയെ രോമം. അതും നല്ല പച്ച നിറത്തിൽ. പച്ചപ്പാമ്പിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

രണ്ടടി നീളമുള്ള പാമ്പിനെ ഒരു പാത്രത്തിൽ പിടിച്ചിട്ട ദൃശ്യങ്ങളാണ് പുറത്തുവന്നത്. തായ്‍ലൻഡിലെ സാഖോൻ എന്ന ചതുപ്പു പ്രദേശത്തുനിന്ന് പ്രദേശവാസിയായ ഒരാൾ കണ്ടെത്തിയതാണത്രെ ഈ അപൂർവ പാമ്പിനെ.

അതേസമയം, വിഡിയോയുടെ ആധികാരികത ഇനിയും ഉറപ്പുവരുത്താനായിട്ടില്ല. ഇതുസംബന്ധിച്ചുള്ള ശാസ്ത്രീയ വിശദീകരണങ്ങളും ലഭ്യമല്ല. 

Full View


Tags:    
News Summary - Mysterious 'furry green snake’ found in Thailand swamp baffles netizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.