സൊമാറ്റോ ഡെലിവറി ബോയ്ക്ക് നേരെ നായുടെ ആക്രമണം; വിഡിയോ

മുംബൈ: സൊമാറ്റോ ഡെലിവറി ബോയ്ക്ക് നേരെ വളർത്തുനായുടെ ആക്രമണം. മുംബൈ പൻവേലിലെ ഒരു ഫ്ലാറ്റിൽ ഭക്ഷണം നൽകാനെത്തിയപ്പോഴായിരുന്നു സംഭവം. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അക്രമാസക്തി കാട്ടുന്ന നായ്ക്കളെ പൊതുവിടങ്ങളിൽ കൊണ്ടുവരുമ്പോൾ ഉടമസ്ഥർ അങ്ങേയറ്റം ശ്രദ്ധിക്കണമെന്ന് വ്യക്തമാക്കുന്നതാണ് വിഡിയോ.

ലിഫ്റ്റിലെ കാമറയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ഡെലിവറി ബോയ് ലിഫ്റ്റിൽ നിന്ന് പുറത്തേക്കിറങ്ങാൻ നോക്കുമ്പോൾ ഒരാൾ വളർത്തുനായയുമായി അകത്തേക്ക് വരുന്നത് കാണാം. ഡെലിവറി ബോയ്ക്ക് ഇറങ്ങാനായി ഇയാൾ നായയെ അൽപ്പം സൈഡിലേക്ക് നിർത്തും. എന്നാൽ, ഡെലിവറി ബോയ് ലിഫ്റ്റിൽ നിന്ന് പുറത്തേക്ക് നടന്നതും നായ് ഇയാളുടെ നേരെ കുരച്ചുചാടി ആക്രമിക്കുന്നതാണ് ദൃശ്യങ്ങൾ.


കടിയേറ്റ ഡെലിവറി ബോയ് ആശുപത്രിയിൽ ചികിത്സ തേടി. നായുടെ ഉടമയാണ് കുറ്റക്കാരനെന്നും ഇയാളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെടുന്നത്. 

Tags:    
News Summary - Dog Attack Viral Video: Zomato Delivery Boy Goes to Deliver Food in Panvel, Gets Bitten By Dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.