കേക്ക് കഴിച്ചും പൂളിൽ കുളിച്ചും കരടിയുടെ സുഖവാസം; ഭയന്നുവിറച്ച് വീട്ടുകാർ

വൈകുന്നേരം ആറു മണിയോടെയാണ് അമേരിക്കയിലെ സിമി വാലി പൊലീസിന് ആ ഫോൺ കോൾ ലഭിക്കുന്നത്. ഫോണിൽ ലഭിച്ച വിവരം പൊലീസിന് അവിശ്വസനീയമായി തോന്നിയെങ്കിലും നേരിട്ട് കണ്ടതോടെ ബോധ്യമായി. പിന്നീട് ആ അനുഭവം ​ഫേസ്ബുക്കിലൂടെ നാട്ടുകാരുമായി പങ്കുവെക്കുകയും ചെയ്തു.

വീട്ടിൽ കരടി കയറിയിട്ടുണ്ടെന്നും വീട്ടുകാരായ രണ്ടുപേരും ഒരു മുറിയിൽ കയറി അടച്ചിരിക്കുകയാണെന്നുമാണ് പൊലീസിന് ലഭിച്ച സന്ദേശം. പൊലീസ് വീട്ടിലെത്തി വാതിൽ തുറന്ന് നോക്കുമ്പോൾ അടുക്കളയിലിരുന്ന് കേക്ക് കഴിക്കുകയാണ് 'വിരുന്നുകാരനായ' കരടി. പൊലീസിനെ കണ്ടതും അടുക്കളയിൽ നിന്നും ഒാടിയിറങ്ങിയപ കരടി പിന്നീട് പോയത് സ്വീമ്മിങ് പൂളിൽ നീരാടാനാണ്.

നീരാട്ട് കൂടി കഴിഞ്ഞാണ് കരടി വീട്ടിൽ നിന്നിറങ്ങി കാടു കയറിയത്. കേക്കിന്റെ സ്വാദും പൂളിലെ കുളിയുമൊക്കെ ഇഷ്ടമായി ജനവാസ മേഖലയിലേക്ക് ഇനിയും കരടികളെത്തുമോ എന്ന ഭീതിയിലാണ് ഇവിടത്തെ താമസക്കാരിപ്പോൾ.  വിളിച്ചാലുടനെ തോക്കുമായി ഒാടിയെത്തുന്ന പൊലീസുകാരുണ്ടെന്നതാണ് ഇവിടത്തുകാർക്ക് ആശ്വാസത്തിന് ഒരു വകയുള്ളത്. 

Full View


Tags:    
News Summary - Bear enters house, eats freshly baked cake and swims in the pool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.