‘പ്രിയ അഭിനന്ദ്, പുതുജീവിതത്തിന് നാളെ തുടക്കം കുറിക്കുമ്പോൾ പങ്കെടുക്കണമെന്ന് ഏറെ ആഗ്രഹിച്ച ആളാണ് ഞാൻ..’

​കൊച്ചി: നാളെ വിവാഹിതരാകുന്ന കെ.കെ. രമ എം.എൽ​.എയുടെയും ടി.പി. ചന്ദ്രശേഖരന്റെയും മകൻ അഭിനന്ദിനും റിയക്കും ആശംസകൾ നേർന്ന് ഉമ തോമസ് എം.എൽ.എ. റിയയുമായുള്ള പുതിയ ജീവിതത്തിന് നാളെ തുടക്കം കുറിക്കുമ്പോൾ പങ്കെടുക്കണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ച ആളാണ് താനെന്ന് അഭിനന്ദിനെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ഉമ പറഞ്ഞു.

കലൂർ സ്റ്റേഡിയത്തിൽനിന്ന് വീണ് സാരമായി പരിക്കേറ്റ ഉമ തോമസ് ​കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വി.ഐ.പി ഗ്യാലറിയില്‍ നിന്ന് ഉമ തോമസ് എം.എല്‍.എ താഴേക്ക് വീണത്.

കുറിപ്പിന്റെ പൂർണരൂപം:

പ്രിയ അഭിനന്ദ്,

റിയയുമായുള്ള പുതിയ ജീവിതത്തിന് നാളെ തുടക്കം കുറിക്കുമ്പോൾ പങ്കെടുക്കണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ച ആളാണ് ഞാൻ..

ജീവിതത്തിൽ നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തിട്ടുള്ള Determination നിനക്കൊരു മാതൃകയാണ്...

നിങ്ങളുടെ വിവാഹജീവിതം സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും നിറഞ്ഞതായിരിക്കട്ടെ. സന്തോഷവും സമാധാനവും എന്നും കൂടെയുണ്ടാകട്ടെ..

Congratulations on your big day..

നല്ല ഭാവി ആശംസിച്ച്,

ഹൃദയപൂർവ്വം!

നന്ദുവിനെ എല്ലാവർക്കും മനസിലായല്ലോ അല്ലെ..

എന്റെ പ്രിയപ്പെട്ട സഹപ്രവർത്തക കെ.കെ. രമയുടെയും, ടി.പി. ചന്ദ്രശേഖരന്റെയും പ്രിയപ്പെട്ട നന്ദു.. ❤️

Full View

Tags:    
News Summary - Uma thomas wishes a happy married life to TP Chandrasekharan's son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.