കടപ്പാട്​: https://www.facebook.com/keralapolice

'പറമ്പിക്കുളം​ പൊലീസ് സ്റ്റേഷനിൽ എത്തിയ അമ്മയും കുഞ്ഞും ചെയ്തതെന്തന്നറിയാൻ'

ഇടുക്കി: പറമ്പിക്കുളം സ്​​റ്റേഷനിൽ അർധരാത്രിയെത്തിയ ഒരമ്മയെയും കുഞ്ഞിനെയും കണ്ട്​ പൊലീസുകാർ ഞെട്ടി. പരാതി പറയാനെത്തിയത്​ മനുഷ്യരാണെന്ന്​ കരുതിയാൽ തെറ്റി. ആനയും കുഞ്ഞുമാണ്​ രാത്രി 10.30ന്​ സ്​റ്റേഷന്‍റെ മുന്നിലെത്തിയത്​.

'പറമ്പിക്കുളം പോലീസ് സ്റ്റേഷനിൽ എത്തിയ അമ്മയും കുഞ്ഞും ചെയ്തതെന്തന്നറിയാൻ' എന്ന അടിക്കുറിപ്പോടെ കേരള പൊലീസാണ്​ ആനകളുടെ പൊലീസ്​ സ്​റ്റേഷൻ സന്ദർശനത്തിന്‍റെ വിഡിയോ ഫേസ്​ബുക്കിൽ പങ്കുവെച്ചത്​. ആനകളുടെ സന്ദർശനത്തിന്​ പിന്നാലെ വളഞ്ഞ ഗ്രിൽസിന്‍റെയും പൊളിഞ്ഞ ടൈൽ പാകിയ തറയുടെയും ചിത്രങ്ങൾ വിഡിയോയിൽ കാണാം.

സമീപകാലത്ത്​ പൊലീസുമായി ബന്ധപ്പെട്ട്​ വിവാദമായ സംഭവങ്ങളും ആനകളുടെ സന്ദർശനവും കോർത്തിണക്കി നെറ്റിസൺസ്​ പോസ്റ്റിന്​ താഴെ രസകരമായ കമന്‍റുകൾ പാസാക്കുന്നുണ്ട്​.

Full View


Tags:    
News Summary - surprise visitors at parambikulam station video by kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.