സിദ്ദിഖ് കാപ്പനും ടീസ്റ്റ സെറ്റല്‍വാദിനും ജാമ്യം; പുറത്തിറങ്ങി നടക്കാന്‍ പേടിയാകുന്നെന്ന് ടി.ജി. മോഹന്‍ദാസ്

തിരുവനന്തപുരം: ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റല്‍വാദിന് പിന്നാലെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനും ജാമ്യം ലഭിച്ചതോടെ തനിക്ക് പുറത്തിറങ്ങി നടക്കാന്‍ പേടിയാകുന്നുവെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ആദ്യം ടീസ്റ്റ സെറ്റല്‍വാദിന് ജാമ്യം ലഭിച്ചു. ഇപ്പോള്‍ ദേ സിദ്ദിഖ് കാപ്പനും ജാമ്യം കൊടുത്തിരിക്കുന്നു! പുറത്തിറങ്ങി നടക്കാന്‍ പേടിയാകുന്നു'- ടി.ജി. മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ചു.

യു.പി പൊലീസിനുവേണ്ടി ഹാജരായ മഹേഷ് ജേത്മലാനി ഫോമില്‍ അല്ലാത്തതിനാലായിരുന്നു സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതെന്നും ടി.ജി. മോഹന്‍ദാസ് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. 'അസാമാന്യമായ നിയമ പാടവമുള്ള ആളാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത്. അദ്ദേഹത്തെ വെറുതെ കുറ്റപ്പെടുത്താന്‍ ഞാനില്ല. ഇന്ന് മഹേഷ് ജേത്മലാനി ഫോമില്‍ ആയിരുന്നില്ല. അതാണ് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ വിട്ടു പോയത്. അങ്ങനെ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചു'-മോഹൻദാസ് കുറിച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശ്​ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത്​ യു.​എ.​പി.​എ ചു​മ​ത്തി ര​ണ്ടു വ​ർ​ഷം ജ​യി​ലി​ൽ അ​ട​ച്ച പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ്​ കാ​പ്പ​ന്​ സു​പ്രീം​കോ​ട​തിയാണ് സോ​പാ​ധി​ക ജാ​മ്യം അ​നു​വ​ദി​ച്ചത്.

മൂ​ന്നു ദി​വ​സ​ത്തി​ന​കം വി​ചാ​ര​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജാ​മ്യ​ത്തി​ൽ വി​ട​ണ​മെ​ന്നാ​ണ്​ ചീ​ഫ്​ ജ​സ്റ്റി​സ്​ യു.​യു. ല​ളി​ത്, ജ​സ്റ്റി​സ്​ എ​സ്. ര​വീ​ന്ദ്ര​ഭ​ട്ട്, ജ​സ്റ്റി​സ് പി.​എ​സ്. ന​ര​സിം​ഹ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം. ആ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ ത​ങ്ങി​യ​ശേ​ഷം കേ​ര​ള​ത്തി​ലേ​ക്ക്​ പോ​കാം. കേ​സ​ന്വേ​ഷി​ക്കു​ന്ന പൊ​ലീ​സി​നെ പാ​സ്​​പോ​ർ​ട്ട്​ ഏ​ൽ​പി​ക്ക​ണം. വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രാ​ളു​മാ​യും ബ​ന്ധ​പ്പെ​ട​രു​ത്. ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ചി​രു​ന്ന ജ​ങ്​​പു​ര മേ​ഖ​ല​യി​ൽ ത​ന്നെ ക​ഴി​യ​ണം. വി​ചാ​ര​ണ കോ​ട​തി​യു​ടെ അ​നു​മ​തി കൂ​ടാ​തെ ഡ​ൽ​ഹി വി​ട​രു​ത്. ആ​റാ​ഴ്ച​ത്തേ​ക്ക്​ എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും ​പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി ഒ​പ്പി​ട​ണം. കേ​ര​ള​ത്തി​ലെ​ത്തി​യാ​ൽ തി​ങ്ക​ളാ​ഴ്ച​തോ​റും സ്വ​ദേ​ശ​ത്തെ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണം. വി​ചാ​ര​ണ ന​ട​ക്കു​മ്പോ​ൾ നേ​രി​ട്ടോ അ​ഭി​ഭാ​ഷ​ൻ മു​ഖേ​ന​യോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു.

2020 ഒ​ക്​​ടോ​ബ​ർ ആ​റി​നാ​ണ് ഹാ​ഥ​റ​സി​ലേ​ക്കു​ള്ള യാ​ത്രക്കിടെ​ ​സി​ദ്ദീ​ഖ്​ കാ​പ്പ​നെ​യും സഹയാത്രികരേയും യു.​പി പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ൾ കാ​പ്പ​നെ​തി​രാ​യ തെ​ളി​വു​ക​ൾ എ​ന്താ​യി​രു​ന്നു​വെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന്​ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ യു.​പി സ​ർ​ക്കാ​റി​ന്​ ക​ഴി​ഞ്ഞി​ല്ല. തെ​ളി​വു​ക​ളി​ല്ലാ​തെ ഇ​ത്ര​നാ​ൾ ജ​യി​ലി​ലാ​യി​രു​ന്ന ഒ​രാ​ൾ​ക്ക്​ ഇ​നി​യും ജാ​മ്യം നി​ഷേ​ധി​ക്കാ​നാ​കി​ല്ലെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സി​ദ്ദീ​ഖ്​ കാ​പ്പ​നു വേ​ണ്ടി ക​പി​ൽ സി​ബ​ൽ, ഹാ​രി​സ്​ ബീ​രാ​ൻ എ​ന്നി​വ​രും യു.​പി സ​ർ​ക്കാ​റി​നായി മ​ഹേ​ഷ്​ ജ​ത്​​മ​ലാ​നി​യും ഹാ​ജ​രാ​യി.

ഈ മാസം രണ്ടിനാണ് സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 2002ല്‍ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് 'നിരപരാധികളായ'വര്‍ക്കെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നാരോപിച്ചായിരുന്നു ടീസ്തയെ അറസ്റ്റ് ചെയ്തതിരുന്നത്

Tags:    
News Summary - Siddique Kappan and Teesta Setalwad granted bail; TG mohandas says that he is afraid to go out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.