യോഗിക്ക് കേരളത്തിൽ വൻ വരവേൽപ്പോ? ഗുജറാത്തിലെ ചിത്രം ഉപയോഗിച്ച് ട്വിറ്ററിൽ വ്യാജ പ്രചാരണം

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ഉദ്ഘാടനം ചെയ്യാനായി കഴിഞ്ഞ ദിവസമാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെത്തിയത്. കാസർകോട് വെച്ചായിരുന്നു ഉദ്ഘാടനം. യോഗിയുടെ കേരള സന്ദർശനത്തിന് KeralaWelcomesYogiJi എന്ന ഹാഷ്ടാഗോടുകൂടി ട്വിറ്ററിൽ ദേശീയവ്യാപകമായി വൻ പ്രചാരണമാണ് സംഘ്പരിവാർ നൽകിയത്. ഇതുമാത്രമല്ല, പണ്ടെങ്ങോ നടന്ന ബി.ജെ.പി പരിപാടിയുടെ ഫോട്ടോ കേരളത്തിലെ ഫോട്ടോയാണെന്ന് അവകാശപ്പെട്ടും വ്യാജപ്രചാരണം നടത്തി.

കേരളത്തിൽ നിന്നുള്ള ചിത്രമെന്ന അടിക്കുറിപ്പോടെ നിരവധി പേരാണ് ചിത്രം ട്വീറ്റ് ചെയ്തത്. യാഥാർഥ്യം അറിയാവുന്നതിനാലാവും കേരളത്തിലെ ബി.ജെ.പി പ്രവർത്തകർ ചിത്രം ട്വീറ്റ് ചെയ്തതായി കണ്ടിട്ടില്ല.




 

വൻ മൈതാനത്ത് നൂറുകണക്കിനാളുകൾ ബി.ജെ.പിയുടെ താമര അടയാളത്തിൽ അണിനിരന്ന ചിത്രമാണ് കേരളത്തിലേതാണെന്ന മട്ടിൽ പ്രചരിപ്പിച്ചത്. തുടർന്ന് കേരളം യോഗി കീഴടക്കിയെന്ന തരത്തിൽ വരെ പ്രചാരണം വന്നു.




 

യഥാർഥത്തിൽ ആറ് വർഷം മുമ്പത്തെ ഗുജറാത്തിൽ നിന്നുള്ള ചിത്രമാണ് ബി.ജെ.പി പ്രവർത്തകർ പ്രചരിപ്പിച്ചത്. 2015ൽ ഗുജറാത്തിലെ ദഹോദിൽ പാർട്ടി സ്ഥാപകദിനാഘോഷത്തിൽ അണിനിരന്നതിന്‍റെ ചിത്രമായിരുന്നു അത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ 2015ൽ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ട്വിറ്ററാറ്റികൾ കള്ളം കൈയോടെ പൊക്കിയതോടെ പല പ്രമുഖരും ട്വീറ്റ് മുക്കി ഓടി. 




 


Tags:    
News Summary - Picture of BJP workers forming human flag is not from Yogi’s rally in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.