ഈ ഗൂഗ്ൾ പേ ഇടപാട് സാക്ഷി; മാസാണ് കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർമാർ...!

കോഴിക്കോട്: കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയും ​സ്നേഹവും പണ്ടേക്കുപണ്ടേ പേരുകേട്ടതാണ്. അമിതചാർജ് ഈടാക്കാതെ യാത്ര​ക്കാരോട് സൗമ്യതയോടെയും കരുതലോടെയും പെരുമാറുന്ന ഓട്ടോക്കാർ ​നാട്ടുകാർക്ക് ചിരപരിതമാണെങ്കിലും പുറത്തു നിന്ന് വരുന്ന ആളുകൾക്കെല്ലാം അത്ഭുതമാണ്.

ഒരു ​ഓട്ടോ അനുഭവം തെളിവു സഹിതം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് കൊല്ലത്തു നിന്നുള്ള മാധ്യമ പ്രവർത്തകൻ മനു ത്വയ്യിബ് മുഹമ്മദ്. മാവൂരിനടുത്ത പൂവാട്ടുപറമ്പ് ജങ്ഷനിലെ ചന്ദ്രൻ എന്ന ഓട്ടോ ചേട്ടനാണ് മനുവിന്റെ മനം കവർന്നത്. ഓട്ടോ സവാരിക്ക് ശേഷം യുപിഐ വഴി അൻപതു രൂപ അയച്ച മനുവിന് പത്തു രൂപ തിരിച്ചയച്ച് ചന്ദ്രൻ കുറിച്ചിട്ടു. ‘സർ, ഞാൻ നാൽപതു രൂപയാണ് ചാർജ് പറഞ്ഞിരുന്നത്..’.

മനു ത്വയ്യിബ് പങ്കുവെച്ച കുറിപ്പിൽ നിന്ന്:

എല്ലായിടത്തേയും ഓട്ടോ ചേട്ടന്മാർ ഇങ്ങനെ ആണോ എന്നറിയില്ല.. എന്നാൽ കോഴിക്കോട്ടെ ഓട്ടോ ചേട്ടന്മാർ ഇങ്ങനെയൊക്കെയാണ് ❤️..

മാവൂരിനടുത്ത് പൂവാട്ടുപറമ്പിൽ ജങ്ഷനിൽ ഉള്ള ചന്ദ്രൻ ചേട്ടൻ🥰..

(മീഡിയവണ്ണിലെ ചീഫ് ക്യാമറമാൻ സന്തോഷ്ലാൽ Santhosh Lal ചേട്ടൻ്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവം.)

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.