മെട്രോയിൽ സീറ്റിന് വേണ്ടി തർക്കം; സഹയാത്രികക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് യുവതി, വിഡിയോ വൈറൽ

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്രക്കാരായ രണ്ടു യുവതികളുടെ മൽപിടിത്തത്തിന്റെയും തുടർന്നുള്ള പെപ്പർ സ്പ്രേ പ്രയോഗത്തിന്‍റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറയുന്നത്. മെട്രോയുടെ ഒരേ നിരയിൽ ഇരിക്കുന്ന രണ്ടു സ്ത്രീകൾ സീറ്റിനു വേണ്ടി തർക്കിക്കുന്നതാണ് ദൃശ്യങ്ങളിൽ.

ഇതിൽ ചുവപ്പ് വസ്ത്രം ധരിച്ച യുവതി സഹയാത്രികയോട് കയർത്തു സംസാരിക്കുന്നു. തുടർന്ന് ഇവർ അടുത്തിരുന്ന സ്ത്രീയോട് താൻ പെപ്പർ സ്പ്രേ മുഖത്തേക്ക് അടിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. അടുത്തിരുന്ന സ്ത്രീ സംസാരിക്കാൻ ശ്രമിക്കുന്നതിനിടയിൽ തന്നെ പെപ്പർ സ്പ്രേ മുഖത്തേക്ക് ചീറ്റുന്നു.

നിമിഷങ്ങൾക്കകം കംപാർട്മെന്റിലുണ്ടായിരുന്ന മുഴുവൻ പേർക്കും അസ്വാസ്ഥ്യം അനുഭവപ്പെടുന്നു. ആളുകൾ ചുമക്കാൻ തുടങ്ങുന്നതും വിഡിയോയിലുണ്ട്. യുവതിക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്നാണ് വിഡിയോ കണ്ട മിക്കവരും ആവശ്യപ്പെടുന്നത്.

Tags:    
News Summary - Argument for seat in Metro-Woman pepper sprays on co-passenger-video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.