മലയാളി ബഹുജന സംഗമം ഇന്ന്
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്രാ പുസ്തകോത്സവത്തില്‍ വീണ്ടുമൊരു മലയാളി ബഹുജന സംഗമത്തിന്കൂടി വേദിയാവുന്നു. മഹോത്സവത്തിന്‍റെ സമാപന ദിവസമായ ഞായറാഴ്ച കാലത്ത് 10 മണിമുതല്‍ സമുച്ചയത്തിലെ പ്രധാനഹാളായ ബാള്‍റൂമില്‍ ‘ലൈഫ്ട്യൂൺ’ എന്ന ടൈറ്റിലില്‍ കെ.എൻ.എം പബ്ലിക്കേഷൻസ് ആണ് ഈ സംഗമം സംഘടിപ്പിക്കുന്നത്. യുവപ്രഭാഷകനും ഗ്രന്ഥകാരനും സംവാദവേദികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനുമായ ഡോ. മുസ്തഫ തൻവീര്‍ ‘ദ ആൽക്കെമി ഓഫ് ടൈം’ എന്ന വിഷയത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്യും. പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും മോട്ടിവേറ്ററുമായ വാഫി ശിഹാദ് (ഖത്തര്‍) ‘അൽഗോരിതം ഓഫ് ദ സോൾ’ എന്ന വിഷയത്തിൽ യു.എ.ഇ.യിലെ പുതുതലമുറയോട് ഇംഗ്ലീഷില്‍ സംവദിക്കും.
ഉച്ചക്ക് ഒരുമണിവരെ നീളുന്ന പരിപാടിയില്‍ ഇരുസെഷനുകള്‍ക്കും ശേഷം വിപുലമായ ചോദ്യോത്തരസെഷന്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം ഇതോടനുബന്ധിച്ച് നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.