എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച സാറ്റ് പരീക്ഷ പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർഥികൾ
സാറ്റ് പരീക്ഷ പരിശീലനവുമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ
ദോഹ: സീനിയർ സെക്കൻഡറി വിദ്യാർഥികൾക്കായി എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ ഗൈഡൻസ് ആൻഡ് കൗൺസിലിങ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'ക്രാക്കിങ് ദി സാറ്റ്: സ്മാർട്ട് പ്രിപ്പറേഷൻ സ്ട്രാറ്റജീസ് ആൻഡ് പാത്ത്വേസ് ടു ടോപ്പ് യു.എസ് യൂണിവേഴ്സിറ്റീസ്' എന്ന വിഷയത്തിൽ ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു. അധ്യാപകനും അക്കാദമിക് മെന്ററുമായ ഹഷ്മത് ഖാൻ സെഷന് നേതൃത്വം നൽകി.
സാറ്റ് പരീക്ഷയുടെ ഘടന, തയാറെടുപ്പ്, ഫലപ്രദമായ സമയക്രമീകരണം, പരീക്ഷാ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ എന്നിവ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതായിരുന്നു സെഷൻ. ആവശ്യമായ ഉപരിപഠന അവസരങ്ങൾ, ലാധ്യതകൾ എന്നിവയെക്കുറിച്ചും അദ്ദേഹം മാർഗനിർദേശങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.