ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ആ​ർ​ട്ട് വ​ർ​ക്ക്‌​ഷോ​പ്പി​ൽ

പ​ങ്കെ​ടു​ത്ത​വ​ർ

ഗ്രാ​ൻ​ഡ് മാ​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷം; കുട്ടികൾക്കായി ആ​ർ​ട്ട് വ​ർ​ക്ക്‌​ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: രാ​ജ്യ​ത്തെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃ​ഖം​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ആ​ർ​ട്ട് വ​ർ​ക്ക്‌​ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു. ഖ​ത്ത​ർ ത​മി​ഴ് സി​ങ്ക പെ​ൺ​ക​ൾ അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ മ​നോ​ഹ​ര​മാ​യ ക​ലാ​സൃ​ഷ്‌​ടി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു.

കു​ട്ടി​ക​ളു​ടെ ക്രി​യാ​ത്മ​ക​ത​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ൽ മാ​താ​പി​താ​ക്ക​ൾ കാ​ണി​ക്കു​ന്ന പി​ന്തു​ണ​യെ ഗ്രാ​ൻ​ഡ് മാ​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​ഭി​ന​ന്ദി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക​ൾ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ലി​ല്ലി ബ​ട്ട​ർ​ഫ്ളൈ​സി​ലെ കൊ​ച്ചു കൂ​ട്ടു​കാ​രി​ക​ളു​ടെ നൃ​ത്താ​വ​ത​ര​ണ​വും പ​രി​പാ​ടി​യു​ടെ മാ​റ്റു കൂ​ട്ടി.

വ​ർ​ക്ക്‌​ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. കൂ​ടാ​തെ ആ​ർ​ട്ട് ടീ​ച്ച​ർ​മാ​ർ​ക്കും ഡാ​ൻ​സ് പെ​ർ​ഫോ​മ​ർ​മാ​ർ​ക്കും പ്ര​ത്യേ​കം ആ​ദ​ര​വും സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ന്നു.

Tags:    
News Summary - Grand Hypermarket Hosts Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.