ബിൻ സയ്ദ് ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ എം.ഐ. അബ്ദുൽ അസീസ്,
അബ്ദുൽ ഹകീം നദ് വി എന്നിവർ സംസാരിക്കുന്നു
ഇസ്ലാമിക പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു
ദോഹ: ഔഖാഫ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബിൻ സയിദ് ഇസ് ലാമിക് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇസ് ലാമിക പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. ഫരീജ് ബിൻ ഉംറാനിലെ മസ്ജിദ് മർയം ബിൻത് ഖലീഫ അൽ അത്വിയ്യയിൽ നടന്ന പരിപാടിയിൽ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുൽ ഹകീം നദ്വി 'ഖുർആനും മുസ്ലിം ഉമ്മത്തും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വക്റ ഡി.പി.എസ് സ്കൂളിന് സമീപമുള്ള മസ്ജിദ് ഹംസ ബിൻ അബ്ദുൽ മുത്തലിബിൽ നടന്ന മറ്റൊരു പരിപാടിയിൽ പണ്ഡിതനും പ്രഭാഷകനുമായ എം.ഐ. അബ്ദുൽ അസീസ് “വ്യക്തി സംസ്കരണം: സാമൂഹിക പരിഷ്കരണത്തിന്” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.ആർ.എസ്. അബ്ദുൽ ജലീൽ, ടി.കെ. ഖാസിം എന്നിവർ പരിപാടികളിൽ ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദലി, പി.എം. റഷീദലി, ഇ.കെ. കബീർ, വി.കെ. നൗഫൽ, ഷാനവാസ് ഖാലിദ്, ജാഫർ, പി. അബ്ദുല്ല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.