ഫെയ്സ് ഖത്തർ സംഘടിപ്പിച്ച വളാഞ്ചേരി മേളയിൽ പങ്കെടുത്തവർ
വളാഞ്ചേരി മേള സമാപിച്ചു
ദോഹ: ഖത്തറിലെ വളാഞ്ചേരി പ്രദേശത്തുകാരുടെ കൂട്ടായ്മയായ ഫെയ്സ് ഖത്തർ സംഘടിപ്പിച്ച വളാഞ്ചേരി മേളക്ക് സമാപനം. ദോഹ മോഡേൺ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ നൂറിലധികം ആളുകൾ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി അംഗങ്ങൾ നാല് ടീമുകളായി തിരിഞ്ഞു നടന്ന കലാകായിക മത്സരങ്ങളിൽ പ്രിൻസ് പട്ടാമ്പി 65 പോയന്റുമായി ജേതാക്കളായി. 53 പോയന്റുമായി ചലഞ്ചേഴ്സ് കാലിക്കറ്റ് റോഡ് റണ്ണറപ്പ് നേടിയപ്പോൾ 48 പോയന്റുമായി പവർ പെരിന്തൽമണ്ണ റോഡ് മൂന്നും, 41 പോയന്റുമായി കിങ് കുറ്റിപ്പുറം റോഡ് നാലും സ്ഥാനങ്ങൾ നേടി.
സ്ത്രീകളുടെയും കുട്ടികളുടെയും മത്സരത്തിൽ പവർ പെരിന്തൽമണ്ണ റോഡ് ഓവറോൾ ചാമ്പ്യന്മാരായപ്പോൾ പ്രിൻസ് പട്ടാമ്പി റോഡ് റണ്ണറപ്പായി. സ്ത്രീകളുടെ പായസ മത്സരത്തിൽ ഷബീബയും സാലഡ് മത്സരത്തിൽ എ.പി. റഫ്സീനയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബെസ്റ്റ് പെർഫോമർ സ്ഥാനം സൈറ ബാനു, ഹിബ എന്നിവർ പങ്കിട്ടു. ഭാരവാഹികളായ അജ്നാസ് ആലുങ്ങൽ, ഷബീർ പാഷാ, ഷാജി ഹുസൈൻ, ഫൈറൂസ് അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.