ഐ.എസ്‌.സി സലാല മലയാള വിഭാഗം ബാലകലോത്സവം സമാപിച്ചു

സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം നടത്തിവന്ന ബാലകലോത്സവം സമാപിച്ചു. ക്ലബ് ഹാളിൽ 'മലയാളപ്പെരുമ-2026' എന്ന പേരിൽ സംഘടിപ്പിച്ച സമാപന സമ്മേളനം ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ് ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം കൺവീനർ എം.കെ. ഷജിൽ അധ്യക്ഷത വഹിച്ചു.അഞ്ച് ആഴ്ചകളിലായി നടന്ന കലോത്സവത്തിൽ 29 ഇനങ്ങളിലായി 1150 മത്സരാർത്ഥികൾ മാറ്റുരച്ചു.

കലാപ്രതിഭയായി സൗരവ് സഞ്ജീവും കലാതിലകമായി ഇഷാ ഫാത്തിമയും തെരഞ്ഞെടുക്കപ്പെട്ടു. അമേയ മെഹറിൻ 'ഭാഷാശ്രീ' പുരസ്കാരത്തിന് അർഹയായി. കിഡ്സ് വിഭാഗത്തിൽ എവ്‌ലിൻ മറിയം അജി, അക്ഷിത് കൃഷ്ണ മഹീന്ദ്രകാർ എന്നിവർ ഗ്രൂപ്പ് ചാമ്പ്യന്മാരായി. വിജയികൾക്ക് ട്രോഫികളും സ്വർണ്ണപ്പതക്കങ്ങളും സമ്മാനിച്ചു.ചടങ്ങിൽ ഡോ. കെ. സനാതനൻ, ഒ. അബ്ദുൽ ഗഫൂർ, സുദർശനൻ, കരുണൻ, ഡി. ഹരികുമാർ, ഗോപൻ അയിരൂർ ,കൾച്ചറൽ സെക്രട്ടറി സജീബ് ജലാൽ, സുനിൽ നാരായണൻ ,എന്നിവർ സംസാരിച്ചു. ശ്യാം മോഹൻ, സജീവ് ജോസഫ്, ഹരീഷ് കുമാർ, അജിത്ത് മജീന്ദ്രൻ, ശ്രീവിദ്യ ശ്രീജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - ISC Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.