ഐ.എം.എ നെടുമ്പാശ്ശേരി പ്രവാസി ശാഖക്ക് പുതിയ ഭാരവാഹികൾ

മസ്കത്ത്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമ്പാശ്ശേരി പ്രവാസി ശാഖയുടെ 2026-27 വർഷത്തെ പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് നടന്നു. നവംബർ 13ന് ഇന്റർസിറ്റി ഹോട്ടലിൽ നടന്ന ചടങ്ങിൽ ഐ.എം.എ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് ഡോ. ഗോപികുമാർ മുഖ്യാതിഥിയായി. സ്ഥാനാരോഹണ നടപടികൾക്ക് അദ്ദേഹം നേതൃത്വം നൽകി.ഡോ. മാത്യു വർഗീസ് (പ്രസിഡന്റ്), ഡോ. ഷിജു രാമൻ ഉണ്ണി (സെക്രട്ടറി), ഡോ. ഷാജി എബ്രഹാം (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. വിമൻസ് വിങ് ചെയർപേഴ്സനായി ഡോ. ഷിഫാനയെ നാമനിർദേശം ചെയ്തു.

Tags:    
News Summary - IMA Nedumbassery Office Bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.