സലാം കളനാടിന്റെ കവിത സമാഹാരം പ്രകാശനം ചെയ്യുന്നു


കവിത സമാഹാരം പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയും കാസർകോട് കളനാട് സ്വദേശിയുമായ സലാം കളനാടിന്റെ ആദ്യ കവിത സമാഹാരം ‘മടക്കപ്രവാസം’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.

എഴുത്തുകാരനും ബ്രോഡ്കാസ്റ്റിംങ്‌ ജേർണലിസ്റ്റുമായ കവി കുഴൂർ വിത്സൻ, മീഡിയ വൺ മിഡിൽ ഈസ്റ്റ് കറസ്‌പോണ്ടന്റ് എം.സി.എ നാസറിനു കൈമാറി പ്രകാശനം നിർവഹിച്ചു. അഷ്‌റഫ്‌ തൃക്കരിപ്പൂർ സ്വാഗതം പറഞ്ഞു. റാഫി പള്ളിപ്പുറം പുസ്തകം സദസ്സിന് പരിചയപ്പെടുത്തി.

ഡോ.അബുബക്കർ, സജ്‌ന അബ്ദുള്ള, മധുസൂദനൻ, അബൂബക്കർ തിരൂർ എന്നിവർ പങ്കെടുത്തു. 42 കവിതകൾ ഉൾക്കൊള്ളുന്ന സമാഹാരം സൈകതം ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്.

Tags:    
News Summary - Poetry collection released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.