വിഷ്​ണുനാഥിനെ മാറ്റാൻ ശ്രമിച്ചാൽ നടക്കി​െല്ലന്ന്​ വി.ഡി. സതീശൻ

കൊച്ചി: കെ.പി.സി.സി ഭാരവാഹി പട്ടികയിൽ പി.സി. വിഷ്​ണുനാഥി​നെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച്​​ തർക്കത്തി​​െൻറ ആവശ്യമില്ലെന്ന്​ വി.ഡി. സതീശൻ എം.എൽ.എ. എ.​െഎ.സി.സി സെക്രട്ടറിയായ അദ്ദേഹത്തെ മാറ്റാൻ ആരും ശ്രമിക്കി​ല്ല. ശ്രമിച്ചാലും നടക്കി​ല്ല.  പട്ടികയിൽ ചെറുപ്പക്കാർക്ക്​ പ്രാതിനിധ്യമുണ്ടാകുമെന്നും സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

സംസ്​ഥാനത്ത്​ ബി.ജെ.പിയെ വളർത്തി കോൺഗ്രസിനെ തളർത്താനാണ്​ സി.പി.എം ആഗ്രഹിക്കുന്നത്​. പുറത്ത്​ പരസ്​പരം വിമർശിക്കുമെങ്കിലും ഉള്ളിൽ അവർ തമ്മിൽ നല്ല ബന്ധമാണ്​. എൽ.ഡി.എഫിൽനിന്ന്​ പുറത്തു പോയവരെയെല്ലാം കുലംകുത്തിയെന്നും പരനാറിയെന്നും വിളിച്ച പിണറായിക്ക്​ കണ്ണന്താനം പോയപ്പോൾ പ്രശ്​നമൊന്നും ഉണ്ടായിട്ടില്ല. ഏത് ഉദ്ദിഷ്​ട കാര്യത്തിനാണ്​ ബി.ജെ.പിയെ സി.പി.എം സഹായിക്കുന്നതെന്ന്​ അന്വേഷിക്കണമെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan react to KPCC List -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.