ബേബി വിഡ്ഡ​ിവേഷം കെട്ടുന്നു; സെക്കുലറാ​യ തനിക്കെതിരെ ന്യൂനപക്ഷങ്ങളെ തിരിക്കാനാണ്​ ശ്രമമമെന്ന്​ കെ. സുധാകരൻ

തികഞ്ഞ സെക്കുലറായ തനിക്കെതിരെ ന്യൂനപക്ഷങ്ങളെ തിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ്​ എം.എ ബേബിയുടെ ആരോപണമെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. സുധാകരന്​ ആർ.എസ്​.എസ്​. ബന്ധമുണ്ടെന്ന ബേബിയുടെ ആരോപണത്തെകുറിച്ച്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു കള്ള ആരേപണം ഉന്നയിക്കാനും അത്​ പ്രചരിപ്പിക്കാനും മടിയില്ലാത്തവരാണ്​ സി.പി.എമ്മുകാരെന്നും അദ്ദേഹം പറഞ്ഞു.

'കള്ള ആരോപണം ഉന്നയിക്കുന്ന എം.എ ബേബി വിഡ്ഡിവേഷം കെട്ടുകയാണ്​. ഒരു തെളിവുമില്ലാത്ത ആരോപണമാണ്​ ഉന്നയിക്കുന്നത്​. എനിക്ക്​ ബി.ജെ.പിയിൽ പോകണമെന്ന്​ തോന്നിയാൽ പോകുമെന്ന്​ പറഞ്ഞത്​ എന്‍റെ പ്രവർത്തികൾക്ക്​ സി.പി.എമ്മിന്‍റെ അനുവാദം ആവശ്യമില്ല എന്ന അർഥത്തിലാണ്​. അല്ലാതെ ഞാൻ ബി.ജെ.പിയിൽ പോകുമെന്നല്ല. അങ്ങനെ പോകണമെങ്കിൽ എനിക്ക്​ എന്നേ ആകാമായിരുന്നു. എ​ന്നെ ബി.ജെ.പിയിലെത്തിക്കാൻ അവർ നടത്തിയ ശ്രമങ്ങ​െള കുറിച്ച്​ മാധ്യമങ്ങളോട്​ പറഞ്ഞത്​ ഞാൻ തന്നെയാണ്​. അങ്ങനെ ​ഒരു ഉദ്ദേശമു​ണ്ടെങ്കിൽ അതു പറയുമായിരുന്നോ -സുധാകരൻ പറഞ്ഞു.

ബ്രണ്ണൻ കോളജിൽ പിണറായി വിജയൻ ഊരിപിടിച്ച വാളുകൾക്കിടയിലൂടെ നടന്നുവെന്ന്​ പറഞ്ഞതൊക്കെ ശുദ്ധ നുണയായിരുന്നു. അക്കാലത്ത്​ അവിടെ ബി.ജെ.പിയും ആർ.എസ്​.എസുമൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം കണ്ണൂരിൽ നടത്തുന്നത്​ സംസ്​കാരശൂന്യമായ പ്രവർത്തനമാണെന്നും അതൊക്കെ പരിശോധിച്ചാൽ ആരും ഞെട്ടിപോകുമെന്നും അദ്ദേഹം പറഞ്ഞു. പലവട്ടം വധശ്രമത്തിൽ നിന്ന്​ രക്ഷപ്പെട്ടയാളാണ്​ താനെന്ന്​ അതിനെയൊക്കെ പ്രതിരോധിക്കേണ്ട സാഹചര്യത്തിൽ സ്വാഭാവികമായി ഉണ്ടായതാണ്​ തന്‍റെ ശൈലിയെന്നും സഹൃദയത്തോട്​ അങ്ങനെ തന്നെ പ്രതികരിക്കാൻ തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ സാധ്യമായ അളവിൽ സംഘടനാതെരഞ്ഞെടുപ്പടക്കം നടത്തുമെന്നും ഇനി പാർട്ടി മാത്രമേ ഉള്ളൂവെന്നും ഗ്രൂപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അത്​ വലിയ വെല്ലുവിളിയാണെന്നറിയാം, വെല്ലുവിളികൾ തനിക്ക്​ ഇഷ്​ടമാണെന്നും ലക്ഷ്യത്തിൽ കണ്ണുനട്ട്​ മുന്നോട്ട്​ പോക​ുമ്പാൾ താനൊരു പോരാളിയെ പോലെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - sudhakaran against ma baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.