ശ്രീമതിയുടെ മഹിളാ പദവിയോട് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ പേജില്‍ ഒളിയമ്പുകള്‍

കണ്ണൂര്‍: ബന്ധ​ു നിയമനത്തിന്‍െറ വിവാദത്തില്‍ പെട്ട് കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി.ജയരാജന് മന്ത്രിപദവി നഷ്ട്ടപ്പെട്ടപ്പോള്‍ വിവാദത്തില്‍ കക്ഷിയായ മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി ടീച്ചര്‍ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടതിനോട് പാര്‍ട്ടി അണികളില്‍ കൗതുക പ്രതികരണങ്ങള്‍. മഹിളാ ദേശീയ നേതൃത്വത്തില്‍ തനിക്കുന്ന സ്വാധീനം ശ്രീമതി അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ സ്ഥാനാരോഹണമെങ്കിലും അണികളിലെ സമ്മിശ്ര പ്രതികരണത്തിന്‍െറ വേദിയാവുകയാവുകയാണ് സോഷ്യല്‍ മീഡിയ. സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍െറ ഫേസ്ബുക്ക് പോസ്റ്റിനോടുള്ള പ്രതികരണങ്ങളിലാണ് ഏറെ കൗതുകം.

ശ്രീമതിയെ ട്രഷറര്‍ ആയി തെരഞ്ഞെടുത്ത വിവരം അറിഞ്ഞ ഉടനെ സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അസോസിയേഷന്‍ പ്രസിഡന്‍്റായി മാലിനി ഭട്ടാചാര്യ, ജനറല്‍ സെക്രട്ടറിയായി മറിയം ധാവ്ലെയും തെരഞ്ഞെടുത്തുവെന്നും, . ഭോപ്പാലില്‍ ചേര്‍ന്ന പതിനൊന്നാം അഖിലേന്ത്യാ സമ്മേളനത്തില്‍ പി കെ ശ്രീമതി എംപിയെ ട്രഷറര്‍ ആയി തെരഞ്ഞെടുത്തുമെന്നുമാണ് ജയരാജന്‍െറ പോസ്റ്റ്.

‘വിപ്ളവകേരളത്തിന്‍െറ വീരപുത്രിക്ക് നൂറുചുകപ്പന്‍ അഭിവാദ്യങ്ങള്‍’ എന്നായിരുന്നു പോസ്റ്റിനുള്ള ഒരു കമന്‍റ്. ‘പ്രസിഡന്‍റിനെയും ജനറല്‍ സെക്രട്ടറിയെയും പിന്തുണക്കുന്നു’ എന്ന് മറ്റൊരാള്‍ ജയാജനെ അറിയിക്കുന്നു. ‘ശ്രീമതിക്കെതിരെ നടപടിയാണ് സഖാക്കള്‍ പ്രതീക്ഷിച്ചത്’ എന്നായിരുന്നു മറ്റൊരു പ്രതികരണം. ‘മകനെ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ അക്കൗണ്ടന്‍്റായി നിയമിക്കാതിരുന്നാല്‍ മതി’ എന്നും കമൻറ്​. ‘എന്തിനാണ് സഖാവേ ശ്രീമതി ടീച്ചറെ ഇനിയും ചുമക്കുന്നത്?’ എന്നും ‘എം.പി.വേണ്ടിയിരുന്നില്ല’ എന്നും മറ്റു ചിലര്‍ ഉപദേശിക്കുന്നു.

അതേസമയം, സമ്മേളനത്തിന്‍െറ പ്രധാന കാഴ്ചകളും വീഡിയോകളും ഡിസംമ്പര്‍ 11 മുതല്‍ ശ്രീമതിയുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെങ്കിലും ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട വിവരം അവര്‍ പ്രത്യേകമായി പോസ്​റ്റുചെയ്​തിട്ടില്ല. മറ്റാരോ തയ്യാറാക്കിയ പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷര്‍ എന്നിവരുടെ ഡിജിറ്റല്‍ ഫോ​േട്ട പോസ്റ്റ് ശ്രീമതിയുടെ മുഖപുസ്തകത്തില്‍ വളരെ വൈകി ഷെയര്‍ ചെയ്തു. ഈ ഫോട്ടൊ പോസ്റ്റിനോട് പലരും നര്‍മം കലര്‍ന്ന് ചിരിച്ചു. ഭൂരിഭാഗം പേരും അഭിനന്ദിച്ചു. ശ്രീമതിയെ നേരിട്ട് അഭിനന്ദിച്ചവരുടെ കൂട്ടത്തില്‍ ഡോ.സിന്ധുജോയിയും ഉള്‍പ്പെടുന്നു.

എന്നാൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറ ഫേസ്ബുക്ക് പോസ്റ്റില്‍ മഹിളാ അസോസിയേഷന്‍ കേന്ദ്രനേതൃത്വത്തെക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. അഡ്വ.സതീദേവിയുടെ ഫേസ്ബുക്ക് പേജില്‍ അഖിലേന്ത്യാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സതീദേവിക്കും, വൈസ്.പ്രസിഡന്‍റ് സൈനബക്കും അഭിവാദ്യമര്‍പ്പിക്കുന്ന പോസ്റ്റുകളാണ് ഇറങ്ങിയത്. ശ്രീമതിയെ ഒഴിവാക്കി അഖിലേന്ത്യാ പ്രസിഡന്‍റിന്‍െറയും ജനറല്‍ സെക്രട്ടറിയുടെയും മാത്രം പടങ്ങള്‍ ഉള്‍പ്പെടുത്തിയ ഡിജിറ്റല്‍ ഫോട്ടൊ പോസ്റ്റു ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.

Tags:    
News Summary - Sreemathi teacher- EP jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.