ന്യൂഡല്‍ഹി: കെ.പി.സി.സിക്ക് ഉടൻ പുതിയ അധ്യക്ഷനുണ്ടാകുമെന്നും ഇക്കാര്യത്തില്‍ വൈകാതെ ഹൈകമാന്‍ഡ് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി വിളിച്ച യോഗത്തില്‍ ചെന്നിത്തല പങ്കെടുത്തിരുന്നില്ല. ഇതേതുടർന്നാണ് ഡല്‍ഹിയിലെത്തി അദ്ദേഹം രാഹുലിനെ കണ്ടത്. തുഗ്ലക് ലൈനിലെ രാഹുൽ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. കേരളത്തിലെ സംഘടന കാര്യങ്ങളും ദേശീയ രാഷ്ട്രീയവും ചര്‍ച്ചാവിഷയമായെന്ന് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറിെൻറ നിയമനത്തില്‍ കേരളത്തിലെ എല്ലാ നേതാക്കളുമായും വിശദമായ ചര്‍ച്ചയാണ് ഹൈകമാൻഡ് നടത്തുന്നത്. വി.എം. സുധീരെൻറ രാജിക്കുശേഷം ഉണ്ടാകുന്ന തീരുമാനം എല്ലാവരുമായി ആലോചിച്ചു വേണം എന്നതാണ് ഹൈകമാന്‍ഡ് നിലപാടെന്നും ചെന്നിത്തല പറഞ്ഞു.
സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ചക്കളത്തിപ്പോരിെൻറ ഫലമായി മൂന്നാറിലെ വന്‍കിട ൈകയേറ്റക്കാര്‍ രക്ഷപ്പെടുകയാണ്. മൂന്നാറില്‍ സര്‍വകക്ഷി യോഗത്തിെൻറ ആവശ്യമില്ല. അതേസമയം, സര്‍വകക്ഷി യോഗം വിളിച്ചാല്‍ തീര്‍ച്ചയായും പാര്‍ട്ടിയുടെ പ്രതിനിധി അതിലുണ്ടാകും. രണ്ടോ മൂന്നോ സെൻറില്‍ താമസിക്കുന്ന പാവപ്പെട്ടവരെ ഈ വിഷയത്തില്‍നിന്ന് ഒഴിവാക്കണമെന്ന കാര്യത്തില്‍ എല്ലാവര്ക്കും ഒരേ അഭിപ്രായമാണ്. മൂന്നാര്‍ ടൗണിലെ ചെറുകിട കച്ചവടക്കാരെയും ഒഴിപ്പിക്കലില്‍നിന്ന് ഒഴിവാക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല.
പ്രതിപക്ഷം എന്നനിലയില്‍ മൂന്നാറില്‍ ന്യായമായ സമരം നടത്തുന്നവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. അതേസമയം, സമരം ഏറ്റെടുത്തിട്ടില്ല. ഗാന്ധിയന്‍ മാതൃകയിലുള്ള നിരാഹാര സമരം നടത്തിയവരുടെ സമരപ്പന്തല്‍ പൊളിക്കാനും അവരെ അടിക്കാനും ശ്രമിച്ചത് സി.പി.എം നേതാക്കളാണ്. മന്ത്രി എം.എം. മണിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. പാര്‍ട്ടിയുടെ യശസ്സ് നശിപ്പിച്ചു എന്നതാണ് കാരണമായി പറഞ്ഞത്. എങ്കില്‍ കേരളത്തിലെ ജനങ്ങളുടെയും സ്ത്രീകളുടെയും യശസ്സ് നശിപ്പിച്ച മന്ത്രിക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് നടപടിയെടുത്തിെല്ലന്ന് രമേശ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.