ജനപക്ഷം പിരിച്ചുവിട്ടു; ഇനി കേരള ജനപക്ഷം സെക്കുലർ -പി.സി. ജോർജ്​

കോട്ടയം: സൊ​െസെറ്റി ആക്​ട്​ പ്രകാരം പ്രവർത്തിക്കുന്ന കേരള ജനപക്ഷം പിരിച്ചുവിട്ട്​ കേരള ജനപക്ഷം സെക്കുലർ എ ന്ന പേരിൽ രാഷ്​ട്രീയ പാർട്ടിയായി പ്രവർത്തിക്കുമെന്ന്​ പി.സി. ജോർജ് എം.എൽ.എ. കോട്ടയം സി.എസ്​.ഐ റിട്രീറ്റ്​ സ​െൻ ററിൽ ജനപക്ഷം സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

ന ടപടിക്രമങ്ങളുടെ ഭാഗമായി നിലവിലെ മുഴുവൻ കമ്മിറ്റികളും പിരിച്ചുവിട്ടു. സംസ്ഥാന-ജില്ലതലങ്ങളിൽ അഡ്​ഹോക് കമ്മിറ്റികൾക്ക്​ രൂപംനൽകി. നിയോജകമണ്ഡലം മുതൽ സംസ്ഥാനതലം വരെയുള്ള ഭാരവാഹികൾ ഉൾപ്പെടുന്ന പുതിയ കമ്മിറ്റികൾ ജൂണിൽ നിലവിൽവരും. ഷോൺ ജോർജ്​​ ചെയർമാനായാണ്​ പുതിയ പാർട്ടി രജിസ്​റ്റർ ചെയ്തിരിക്കുന്നത്. പി.സി. ജോജ്​ രക്ഷാധികാരിയായി തുടരും.

മൂന്നു നിയോജക മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഒരു സീറ്റിൽ ജനപക്ഷം സെക്കുലർ മത്സരിക്കും. പാലാ സീറ്റിൽ മത്സരിക്കുന്ന കാര്യം എൻ.ഡി.എയുമായി ചർച്ചചെയ്​ത്​ തീരുമാനിക്കും. പാലായിലെ ആറ് പഞ്ചായത്തുകളിൽ ജനപക്ഷത്തിന് നിർണായക സ്വാധീനമുണ്ട്. സ്ഥാനാർഥി ഷോൺ ജോർജ് ആണോയെന്ന ചോദ്യത്തിന് എൻ.ഡി.എയിൽ ചർച്ചചെയ്ത ശേഷം തീരുമാനിക്കുമെന്നായിരുന്നു പി.സി. ജോർജി​​െൻറ മറുപടി.

ലോക്​സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളിൽ എൻ.ഡി.എ വിജയം ഉറപ്പാണ്​. തൃശൂർ, പാലക്കാട്​, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നിർണായകശക്തിയാകും. കേന്ദ്രത്തിൽ വീണ്ടും മോദി സർക്കാർ അധികാരത്തിലെത്തുന്നതോടെ കോൺഗ്രസ്​ തകരും. കേരള ജനപക്ഷം സെക്കുലർ പഞ്ചായത്ത്​, ജില്ല-സംസ്ഥാന ഭാരവാഹികൾക്ക്​ തിരിച്ചറിയൽ കാർഡ്​ നൽകും. കേരള ജനപക്ഷം എന്ന പേരിൽ പലരും രാജി​പ്രഖ്യാപനം നടത്തി വാർത്തകളിൽ നിറയാൻ ശ്രമിക്കുന്ന പ്രവണതക്ക്​ തടയിടാനാണ്​ തിരിച്ചറിയൽ കാർഡ്​ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - pc george

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.