40 വര്‍ഷത്തിലധികം കോൺഗ്രസുകാരനായ പാലക്കാട്ട് ഡിസിസി ജനറൽ സെക്രട്ടറി സി.പി.എമ്മിൽ

പാലക്കാട്: നാല്‍പത് വര്‍ഷത്തിലധികം കോൺഗ്രസില്‍ പ്രവര്‍ത്തിച്ച ഡി.സി.സി ജനറൽ സെക്രട്ടറി കോൺഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേർന്നു. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടിയിൽ ചേർന്നത്. കോൺഗ്രസ് രഹസ്യമായി വര്‍ഗീയതക്ക് പിന്നാലെ പോകുന്നുവെന്ന് തോന്നിയപ്പോഴാണ് പാര്‍ട്ടി വിടാൻ ആലോചിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വര്‍ഗീതക്കെതിരെ ഉറച്ചുപോരാടുന്നത് പാർട്ടി സി.പി.എം ആണെന്ന് ബോധ്യപ്പെട്ടു. താൻ വളരെ ശരിയെന്ന് വിശ്വസിച്ചിരുന്നൊരു പ്രസ്ഥാനം ഇപ്പോള്‍ വഴി തെറ്റിയാണ് സഞ്ചരിക്കുന്നത്. അപഥസഞ്ചാരം അഥവാ വര്‍ഗീയതക്കെതിരെ രഹസ്യമായി സഞ്ചരിക്കുന്നുവെന്ന കാഴ്ചപ്പാടിലാണ് ആ പ്രസ്ഥാനത്തില്‍ നിന്നിറങ്ങാനുള്ള തീരുമാനത്തിലേക്കെത്തിച്ചത്. കുറച്ച് കാലമായി ഇത് ആലോചിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാനുഷിക മൂല്യങ്ങളോടെ പ്രവര്‍ത്തിക്കുകയും, സത്യത്തില്‍ വര്‍ഗീതക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് സി.പി.എം ആണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്നും ഷൊര്‍ണൂര്‍ വിജയൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.ഡി.എഫിന് തിരിച്ചടിയാകും ഷൊര്‍ണൂര്‍ വിജയന്റെ നീക്കം. 

Tags:    
News Summary - Palakkad DCC general secretary of Congress for more than 40 years in CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.